Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാകയാട്ട് ആരോഗ്യ...

വാകയാട്ട് ആരോഗ്യ വകുപ്പും പൊലീസും ജാഗ്രത ശക്തമാക്കി

text_fields
bookmark_border
നടുവണ്ണൂർ: രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ച വാകയാട്ട് ആരോഗ്യ വകുപ്പും പൊലീസും നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം അച്ഛനും മകനുമാണ് കോവിഡ് പോസിറ്റിവായത്. 50ഓളം പേർ മകനുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. കോട്ടൂർ പഞ്ചായത്ത്തല, വാകയാട്​ നോർത്ത് പതിനൊന്നാം വാർഡ്​ ആർ.ആർ.ടി യോഗം ചേർന്നു. വാകയാട് നോർത്തിൽ നടന്ന യോഗത്തിൽ വാർഡ് മെംബർ ചേലേരി മമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു. കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.കെ. ബാലൻ, ബാലുശ്ശേരി അഡീഷനൽ പൊലീസ് ഇൻസ്പെക്ടർ സുരേഷ്, ജെ.എച്ച്.ഐ ഉണ്ണികൃഷ്ണൻ, എം.വി. സദാനന്ദൻ, കെ. ഗിരീഷ്, ടി.കെ. ചന്ദ്രൻ, നിസാർ ചേലേരി, എസ്.എൽ. കിഷോർ കുമാർ, പി.കെ. ചന്ദ്രൻ, ഉഷാകുമാരി, മോളി തുടങ്ങിയവർ സംസാരിച്ചു. കണ്ടെയ്​ൻമൻെറ് സോണായ വാകയാട്ട് ആരോഗ്യവകുപ്പ് മൈക്ക് പ്രചാരണം നടത്തി. അവശ്യസാധനങ്ങൾക്കു മാത്രമേ പുറത്തുപോകാവൂ എന്ന നിർദേശം നൽകിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവർക്ക് കോവിഡ് ടെസ്​റ്റ്​ നടത്തുമെന്ന് ആരോഗ്യവകുപ്പ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story