Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാവിലുമ്പാറയിൽ കാറ്റിൽ ...

കാവിലുമ്പാറയിൽ കാറ്റിൽ വ്യാപക നാശം

text_fields
bookmark_border
കുറ്റ്യാടി: കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറ, നാഗംപാറ, ചീത്തപ്പാട്ട് എന്നിവിടങ്ങളിൽ കാറ്റിൽ വ്യാപക നാശം. എട്ടു വീടുകൾക്ക് മരം വീണ് നാശം സംഭവിച്ചു. കാർഷിക വിളകൾ ഏറെ നശിച്ചു. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ തകർന്നതിനാൽ പല പ്രദേശങ്ങളും ഇരുട്ടിലാണ്. പൂതമ്പാറയിൽ കുഞ്ചലക്കാട്ടിൽ ഷൈനി, മുകളേൽ സുമിത്ര എന്നിവരുടെ വീടുകളും നാഗംപാറയിൽ ചൊത്തക്കൊല്ലി അമ്മദ്, വാഴക്കൽ ഗംഗാധരൻ എന്നിവരുടെ വീടുകളും ചീത്തപ്പാട്ട് കെ.ടി. ദിനേശ​ൻെറ ആലയും കുണ്ടുതോട് രാമകൃഷ്ണൻ കായൽവടക്ക്, പടന്നമാക്കൽ വാസു, തങ്കമണി, വിജയൻ കലയത്തിനാൽ എന്നിവരുടെ വീടുകളുമാണ് മരം വീണ് തകർന്നത്. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് കാറ്റിൽ പരക്കെ നശിച്ചത്.
Show Full Article
TAGS:
Next Story