Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTകുന്ദമംഗലത്ത് പരിശോധനയിൽ വീണ്ടും കോവിഡ് കണ്ടെത്തി
text_fieldsbookmark_border
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ കോവിഡ് പരിരോധനയിൽ വീണ്ടും പോസിറ്റിവ് കണ്ടെത്തി. ചൊവ്വാഴ്ച പൈങ്ങോട്ടു പുറത്തെ മൊണ്ടാനോ എസ്റ്റേറ്റിലാണ് ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. എസ്റ്റേറ്റിൽ താമസിക്കുന്ന തൊഴിലാളികളെയും കുന്ദമംഗലം കെ.എസ്.ഇ.ബി.സബ് സ്റ്റേഷനിലെ ജീവനക്കാരെയുമാണ് മുഖ്യമായി ടെസ്റ്റിന് വിധേയമാക്കിയത്.199 പേർക്ക് ആൻറിജൻ ടെസ്റ്റും 18 പേർക്ക് പി.സി.ആർ ടെസ്റ്റുമാണ് നടത്തിയത്. ആൻറിജൻ ടെസ്റ്റിൽഏഴു പേർക്ക് പോസിറ്റിവ് കണ്ടെത്തിയതായി അറിയുന്നു. അതിനിടെ പഞ്ചായത്തിലെ ഒന്നാം വാർഡായ പതിമംഗലം പ്രദേശം അധികൃതർ കണ്ടെയ്ൻമൻെറ് മേഖലയിൽനിന്ന് ഒഴിവാക്കി. ഇവിടെ കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയിൽ എല്ലാവരും നെഗറ്റിവ് ആയതിനെ തുടർന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story