Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാളക്കട ബാലകൃഷ്ണ​െൻറ...

വാളക്കട ബാലകൃഷ്ണ​െൻറ വിയോഗത്തിൽ അനുശോചിച്ചു

text_fields
bookmark_border
വാളക്കട ബാലകൃഷ്ണ​ൻെറ വിയോഗത്തിൽ അനുശോചിച്ചു ഫറോക്ക്: സി.പി.എം ജില്ല കമ്മിറ്റി അംഗവും ദീർഘകാലം പാർട്ടി ഫറോക്ക് ഏരിയ സെക്രട്ടറിയുമായിരുന്ന വാളക്കട ബാലകൃഷ്ണ​ൻെറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. പാർട്ടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുശോചന യോഗത്തിൽ വി.കെ.സി. മമ്മത് കോയ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി, ജില്ല സെക്രട്ടറി പി. മോഹനൻ, ഫറോക്ക്, രാമനാട്ടുകര നഗരസഭാധ്യക്ഷരായ കെ. കമറുലൈല, വാഴയിൽ ബാലകൃഷ്ണൻ, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല എന്നിവർ സംസാരിച്ചു. കെ. രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഫറോക്ക്: നിര്യാണത്തിൽ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ജില്ല സെക്രട്ടറി ടി.വി. ബാലൻ എന്നിവർ അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും മുന്നോട്ടു നയിക്കുന്നതിലും നിർണായക പങ്കുവഹിച്ച നേതാവായിരുന്നു വാളക്കട ബാലകൃഷ്ണനെന്ന് അനുശോചന സന്ദേശത്തിൽ അവർ പറഞ്ഞു.
Show Full Article
TAGS:
Next Story