Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലത്ത്...

കുന്ദമംഗലത്ത് മോഷണക്കേസ്​ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
കുന്ദമംഗലം: നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇൗങ്ങാപ്പുഴ കക്കാട് സ്വദേശി ചാമപുരയിൽ സക്കറിയയെ (37) കുന്ദമംഗലം പൊലീസ് അറസ്​റ്റ്​ ചെയ്തു. കോഴിക്കോട്‌, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മോഷണക്കുറ്റത്തിന്​ സക്കറിയ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് കുന്ദമംഗലം മുറിയനാൽ മലബാർ ഹാർഡ്​വെയറിൽ മോഷണം നടന്നതിനെ തുടർന്ന് കോഴിക്കോട് സിറ്റി ​െഡപ്യൂട്ടി കമീഷണർ സുജിത് ദാസി​ൻെറ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. നോർത്ത് അസി.കമീഷണർ അഷ്റഫി​ൻെറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെട്ട ഈ അന്വേഷണ സംഘം സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും അടുത്തിടെ ജയിലിൽനിന്ന്​ പുറത്തിറങ്ങിയ മോഷണ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തതിൽ നിന്നാണ് സക്കറിയയെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൊടുവള്ളി മാനിപുരത്തുനിന്ന് കുന്ദമംഗലം സബ് ഇൻസ്പെക്ടർ ശ്രീജിത്തി​ൻെറ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും പ്രത്യേക അന്വേഷണ സംഘവും കൂടി കസ്​റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ കുന്ദമംഗലത്തെ മോഷണം പ്രതി സമ്മതിച്ചതായി കുന്ദമംഗലം ഇൻസ്പെക്ടർ ജയൻ ഡൊമിനിക് പറഞ്ഞു. ജില്ലയിൽ നടന്ന മറ്റു മോഷണ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് ഡി.സി.പി സുജിത് ദാസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story