Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത കുട്ടികളെ വലയിലാക്കി മയക്കുമരുന്ന് സംഘം

text_fields
bookmark_border
കക്കോടി: പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ മയക്കുമരുന്ന് ലോബികളുടെ കുരുക്കിൽ. കക്കോടി മേടക്കുന്ന് മല കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംഘം പിടിമുറുക്കുന്നതെന്നാണ് രക്ഷിതാക്കളും റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും പറയുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അസമയങ്ങളിലും മയക്കുമരുന്നുമായി എത്തുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ ഇടപാടുകാരുടെ വലയിൽപെട്ടതായി പ്രദേശവാസികൾ പറയുന്നു. ഒഴിഞ്ഞ കേന്ദ്രങ്ങളിൽ വെച്ചാണ് ഇടപാടുകൾ നടത്തുന്നതെന്നാണ് പൊലീസിന് നൽകിയ വിവരം. ലഹരി വസ്​തുക്കൾ വാങ്ങാനായി വിവിധ പ്രദേശങ്ങളിൽനിന്ന് യുവാക്കൾ എത്തുകയാണ്. പ്രദേശത്തെ ചിലരുടെ സഹായമാണ് മാഫിയക്ക് ഇടപാടുകൾ സുഗമമാക്കുന്നത്. പരാതിയെ തുടർന്ന് ചേവായൂർ പൊലീസ് പരിശോധന നടത്തുകയും സംശയം തോന്നിയ ചിലരെ ചോദ്യം ചെയ്യുകയും ചെയ്​തിരുന്നു. പൊലീസ് പരിശോധനയെ തുടർന്ന് മയക്കുമരുന്ന് സംഘം പൂവത്തൂർ താഴം പുഞ്ച ഭാഗത്തേക്ക് നീങ്ങിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. മണ്ണെടുത്ത ഭാഗങ്ങളും മറ്റും കേന്ദ്രീകരിച്ചാണ് മദ്യ- മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story