Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTനെല്ലിക്കുന്നിൽ പട്ടാപ്പകലും പന്നികളിറങ്ങി വാഴകൾ നശിപ്പിച്ചു; കർഷകരുടെ ജീവനും ഭീഷണി
text_fieldsbookmark_border
മുക്കം: മണാശ്ശേരി, നെല്ലിക്കുന്ന് പ്രദേശങ്ങളിൽ പട്ടാപ്പകലും പന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. രാത്രിയിൽ ഇറങ്ങാറുള്ള പന്നികൾ പകലും കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷിയിടങ്ങൾ കിളച്ചുമറിച്ച് നശിപ്പിക്കുകയാണ്. കർഷകർക്ക് കൃഷിയിടങ്ങളിൽ പണിയെടുക്കാനാവാത്ത അവസ്ഥയാണ്. മുക്കം നഗരസഭയുടെയും കൃഷിഭവൻെറയും സഹകരണത്തോടെ മുതിർന്ന കർഷകൻ അടുക്കത്തിൽ മുഹമ്മദ് ഹാജി മുക്കം അനാഥശാലയുടെ എട്ട് ഏക്കറോളം തരിശുഭൂമിയിൽ വെച്ച 100 വാഴകൾ, 100 കപ്പ, നിരവധി തെങ്ങിൻ തൈകൾ എന്നിവ പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചു. നെല്ലിക്കുന്നിൻെറ മുകൾഭാഗത്തെ കുറ്റിക്കാടുകളിലാണ് പന്നികൾ പെറ്റുപെരുകുന്നത്. കാട് വെട്ടിമാറ്റി പന്നിശല്യം തടയാൻ അധികൃതർ തയാറാവണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story