Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവില്ലേജ് ഓഫിസറെ...

വില്ലേജ് ഓഫിസറെ മാറ്റിയതിൽ പ്രതിഷേധം

text_fields
bookmark_border
ഓമശ്ശേരി: കൂടത്തായി വില്ലേജ് ഓഫിസർ ഷിജുവിനെ അകാരണമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചും അദ്ദേഹത്തെ തിരികെ കൊണ്ടുവരണമെ ന്നാവശ്യപ്പെട്ടും ജനകീയ കൂട്ടായ്മ പ്രതിഷേധ പരിപാടികൾ നടത്തി. കൂടത്തായി വില്ലേജ് ഓഫിസിൽ ഷിജു നടപ്പിൽവരുത്തിയ സമൂലമായ മാറ്റങ്ങൾ ജനങ്ങളുടെ അംഗീകാരം നേടിയതാണ്. കനത്തമഴയുള്ള ഈ അവസ്ഥയിൽ പ്രകൃതിക്ഷോഭ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നതാണ് ഈ സ്ഥലംമാറ്റം. ഇത്തരം സ്ഥലംമാറ്റം കർമോത്സുകരായ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടിയാണെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി.കുഞ്ഞമ്മദ്, ഇ.ജെ. മനു, തമ്പി പറക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story