Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാനസികാരോഗ്യ...

മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടയാൾക്ക് കോവിഡ്

text_fields
bookmark_border
കോഴിക്കോട്​: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന്​ രക്ഷപ്പെട്ട്​ പിന്നീട്​ പിടിയിലായയാൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​ ബന്ധപ്പെട്ടവർ അറിയുന്നത്​ ദിവസങ്ങൾ കഴിഞ്ഞ്​. മലപ്പുറം താനൂര്‍ സ്വദേശിയായ 25കാ​​​രനാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൂന്ന്​ വിചാരണ തടവുകാർക്കൊപ്പമാണ്​ അന്തേവാസിയായ ഇദ്ദേഹം ജൂലൈ 22ന്​ രാത്രി രക്ഷപ്പെട്ടത്​. തുടർന്ന്​ തിരുവനന്തപുരത്തെത്തുകയും അവിടെ കറങ്ങിനടക്കവെ 24ന്​ പിടിയിലാവുകയുമായിരുന്നു. തുടര്‍ന്നാണ്​ കോവിഡ്​ പരിശോധന നടത്തിയത്​. ഫലം പോസിറ്റിവെങ്കിൽ അറിയിക്കാമെന്നാണ്​​ കോവിഡ് സെല്ലില്‍നിന്ന്​ പൊലീസിനോട്​ പറഞ്ഞത്. എന്നാല്‍, സാമ്പ്​ള്‍ ശേഖരിച്ച് പത്തു ദിവസത്തിനുശേഷവും വിവരങ്ങള്‍ ലഭ്യമല്ലാത്തതിനെ തുടർന്ന്​ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. അപ്പോഴാണ്​ യുവാവ്​ പോസിറ്റിവാണെന്ന്​ അറിയിച്ചത്​. സംഭവത്തില്‍ ആരോഗ്യവകുപ്പി​ൻെറ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയാണുണ്ടായതെന്ന്​ ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതോടെ ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്ന മെഡിക്കൽ കോളജ്​ സ്​റ്റേഷനിലെ പൊലീസുകാരും മാനസികാരോഗ്യ കേന്ദ്രത്തിലുള്ള ജീവനക്കാരും നിരീക്ഷണത്തിലായി​. ഇവർക്ക്​ അടുത്ത ദിവസം ആൻറിജൻ പരിശോധന നടത്തും. തിരുവനന്തപുരത്ത് താമസിച്ചതിനാല്‍ അതിജാഗ്രതയോടെയായിരുന്നു പൊലീസ് യുവാവിനെ കസ്​റ്റഡിയിലെടുത്തത്. പി.പി.ഇ കിറ്റ് ധരിപ്പിച്ചിരുന്നു. അതിനാല്‍ സമ്പര്‍ക്കം കുറവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായശേഷവും മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നെങ്കിലും ഇദ്ദേഹത്തിന്​ കൂടുതൽ പേരുമായി സമ്പർക്കമുണ്ടായിട്ടില്ല. ഇയാൾക്കൊപ്പം രക്ഷപ്പെട്ട വിചാരണ തടവുകാരായ മറ്റ്​ മൂന്നുപേരും അറസ്​റ്റിലായിട്ടുണ്ട്​. ഇവർക്കാർക്കും രോഗമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story