Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറിയുമോ ഈ...

അറിയുമോ ഈ പരസ്യങ്ങളുടെ 'രഹസ്യം'

text_fields
bookmark_border
കോഴിക്കോട്​: നഗരത്തിലെ കൂറ്റൻ പരസ്യ ബോർഡുകളുടെ രഹസ്യമറിയ​േണ്ട. നേർക്കുനേരെ കാണുന്നതുപോലെയല്ല പലതി​ൻെറയും കിടപ്പ്​. ഏതാണ്ടെല്ലാം എപ്പോൾ നിലംപൊത്തുമെന്ന്​ ചോദിച്ചാമതി. കാറ്റും മഴയും ശക്​തമായതോടെ നഗരത്തി​ൻെറ കണ്ണായ ഭാഗത്ത്​ ​െകട്ടിടങ്ങൾക്കുമേലെവരെ സ്​ഥാപിച്ചവയടക്കം തകർച്ചഭീഷണിയിലാണ്​. മിനിബൈപ്പാസിൽ സ്വപ്​ന നഗരിക്ക്​ എതിർഭാഗത്തുള്ള വലിയ പരസ്യ ബോർഡിലെ ഫ്ലക്​സ്​ കഴ​ിഞ്ഞ ദിവസത്തെ ശക്​തമായ കാറ്റിൽ പറന്ന്​ സമീപത്തെ വൈദ്യുതി കമ്പിയിൽ പതിച്ചുകിടക്കുകയാണ്​. മൊഫ്യൂസിൽ ബസ്​ സ്​റ്റാൻഡ്​ ഭാഗം, ബീച്ച്​ പരിസരം എന്നിവിടങ്ങളിലടക്കം ആളുകളുടെ ജീവന്​ ഭീഷണിയായി പരസ്യ ബോർഡുകളുണ്ട്​​. നേരത്തേ അപകടാവസ്​ഥയിലുള്ള ഇത്തരം ​േബാർഡുകൾക്കെതിരെ നഗസഭ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. മാത്രമല്ല അനുമതിയില്ലാതെ സ്​ഥാപിച്ച ചെറിയ പരസ്യ​േബാർഡുകൾ എടുത്തുമാറ്റുകയും ചെയ്​തിരുന്നു. എന്നാൽ ഉദ്യോഗസ്​ഥർ പൂർണമായും കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായതോടെയാണ്​ ഇത്തരം നടപടികൾ നിലച്ചത്​. കാലവർഷം ശക്​തമായപ്പോൾ തന്നെ അപകടാവസ്​ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്നും കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നും ജില്ല കലക്​ടർ ഉത്തരവിട്ടിരുന്നു. എന്നാൽ അപകടാവസ്​ഥയിലുള്ള പരസ്യ ബോർഡുകൾ പൊളിച്ചു നീക്കണമെന്ന്​ പറഞ്ഞിരുന്നില്ല. നഗരത്തിൽ എല്ലാവർഷവും ബോർഡുകളും ഷീറ്റിട്ട മേൽക്കൂരകളും നിലംപൊത്തി വലിയ അപകടങ്ങളുണ്ടാവാറുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story