Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTസിവില്‍ സര്‍വിസ് അക്കാദമിക്ക് മികച്ച നേട്ടം
text_fieldsbookmark_border
കോഴിക്കോട്: സിവില്‍ സര്‍വിസ് പരീക്ഷയിൽ വെസ്റ്റ്ഹില്‍ . സർക്കാർ അക്കാദമിയിലെ രണ്ട് വിദ്യാര്‍ഥികൾ മികച്ച റാങ്ക് സ്വന്തമാക്കി. 105ാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി മനോജ് മാധവ്, 176ാം റാങ്ക് നേടിയ മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി ജിതിന്‍ റഹ്മാന്‍ എന്നിവരാണ് അക്കാദമിക്ക് അഭിമാനമായത്. മനോജ് മാധവ് 2017 ബാച്ചിലും ജിതിന്‍ റഹ്മാന്‍ 2015 ബാച്ചിലുമായിരുന്നു ഇവിടെ പഠനത്തിന് ചേർന്നത്. ശ്രുതി എസ്. നായര്‍ ഐ.പി.എസ്, സുര്‍ജിത് ഐ.എഫ്.എസ് തുടങ്ങി ഏഴു പേര്‍ മുമ്പ് അക്കാദമിയിൽനിന്ന് സിവിൽ സർവിസിലെത്തിയിട്ടുണ്ട്. മൂന്ന് റെഗുലര്‍ ബാച്ചുകളിലായി 180 ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. കൂടാതെ ടാലൻറ് ഡെവലപ്‌മൻെറ് കോഴ്‌സിലും, ഫൗണ്ടേഷന്‍ കോഴ്‌സുകളിലും നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. വെസ്റ്റ്ഹില്‍ ചുങ്കത്തെ സര്‍ക്കാര്‍ സ്‌കൂളിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. manojmadhav jithin rahman
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story