Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടിയിൽ എട്ടു...

കൊയിലാണ്ടിയിൽ എട്ടു പേർക്കുകൂടി പോസിറ്റിവ്

text_fields
bookmark_border
കൊയിലാണ്ടി: നഗരസഭയിൽ സമ്പർക്കരോഗ വ്യാപനം വർധിക്കുന്നു. ചൊവ്വാഴ്ച നടന്ന ആൻറിജൻ പരിശോധനയിൽ എട്ടുപേരുടെ ഫലം പോസിറ്റിവായി. കൈരളി ഓഡിറ്റോറിയത്തിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ 181 പേർക്കാണ് പരിശോധന നടത്തിയത്. നഗരസഭ 36ാം വാർഡിൽ മുക്രികണ്ടി ഭാഗത്ത് കുടുംബത്തിലെ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ജോലിചെയ്യുന്ന സ്ത്രീയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ് ഇവർ. 41ാം വാർഡിലെ തണ്ണിമുഖത്ത് ഓട്ടോറിക്ഷ ഡ്രൈവറുടെ വീട്ടിലെ അഞ്ചു പേരുടെ ഫലം പോസിറ്റിവായി. ഓട്ടോറിക്ഷ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കുടുംബാംഗങ്ങൾക്ക് പരിശോധന നടത്തിയത്. ഇതിലാണ് നാലു പേരുടെ ഫലം പോസിറ്റിവായത്. രോഗവ്യാപനത്താൽ നഗരസഭ മുഴുവൻ ഒരാഴ്ചയിലധികമായി കണ്ടെയ്​ൻമൻെറ് സോണാണ്. ഭൂരിഭാഗം കടകളും അടച്ചിരിക്കുകയാണ്. കൊയിലാണ്ടി മത്സ്യബന്ധന തുറമുഖവും അടച്ചു. ഇത് ആഗസ്​റ്റ്​ 15 വരെ നീട്ടാൻ ഹാർബർ മാനേജ്മൻെറ് കമ്മിറ്റി യോഗം തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story