Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് പ്രതിരോധം:...

കോവിഡ് പ്രതിരോധം: ​ജോലിഭാരം കൂടുന്നതിൽ പൊലീസിൽ മുറുമുറുപ്പ്​

text_fields
bookmark_border
കോഴിക്കോട്​: കോവിഡ്​ പ്രതിരോധ ഉത്തരവാദിത്തം പൂർണമായും പൊലീസി​ൻെറ തലയിലിട്ട്​ ഭാരം ചുമപ്പിക്കുന്നതിനെതിരെ സേനക്കുള്ളിൽ മുറുമുറുപ്പ്​. മറ്റുചില വകുപ്പുകളിലെ ഉദ്യോഗസ്ഥർ വീട്ടിൽ കുത്തിയിരുന്ന്​ മാസങ്ങളായി ശമ്പളം വാങ്ങു​േമ്പാൾ പൊലീസുകാ​െര 'വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നു​' എന്നാണ്​ പരാതി. രാജ്യത്താദ്യമായി ജനുവരി 30ന്​ തൃശൂരിൽ കോവിഡ്​ സ്ഥിരീകരിച്ചതു മുതൽ പ്രതിരോധത്തിന്​ രംഗത്തിറങ്ങിയവരാണ്​ പൊലീസുകാർ. ബോധവത്​കരണം, മരുന്നെത്തിക്കൽ, ജനക്കൂട്ടത്തെ​ നിയന്ത്രിക്കൽ തുടങ്ങി എല്ലാം അവർ ചെയ്യുന്നു. ലോക്​ഡൗണായതോടെ ​മുഴുവൻ സമയവും 'നിരത്തിലിറങ്ങിയും പണിയെടുത്തു'. സമ്പർക്ക വ്യാപനത്തോടെ അവധിപോലും ഒഴിവാക്കിയാണ്​ പലരും ജോലി തുടർന്നത്​. ഇതിനിടെയാണ്​ കണ്ടെയ്​ൻമൻെറ്​ സോണുകളുടെ ചുമതല പൊലീസ്​ നിർവഹിക്കണമെന്ന്​​ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്​. നോഡൽ ഒാഫിസറായി എറണാകുളം സിറ്റി പൊലീസ്​ കമീഷണർ വിജയ്​ സാഖറെയെ നിയമിച്ചതിനു പിന്നാലെ രോഗികളുടെ സമ്പർക്കപ്പട്ടികയുണ്ടാക്കുന്നതടക്കം ജോലിയാണ്​ പൊലീസിന്​ നൽകിയത്​. അധ്യാപകരുൾപ്പെടെ മറ്റുചില വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജോലിചെയ്യാതെ ശമ്പളം വാങ്ങു​േമ്പാഴാണ്​ തങ്ങളുടെ ഇൗ ദുരവസ്ഥ എന്നാണ്​ സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്​. നിലവിൽ പൊലീസ്​ ചെയ്യുന്ന പല പ്രവർത്തനവും ഇക്കൂട്ടരെക്കൊണ്ട്​ ചെയ്യിക്കാം. എന്നാൽ, ഇക്കാര്യത്തിൽ നടപടിയുണ്ടാവുന്നില്ല. 'കോവിഡി​ൻെറ എല്ലാ ഭാരവും പൊലീസും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും തലയിലെടുക്ക​െട്ട എന്ന​ പിടിവാശിയാണ്​ ചില ഭരണ കർത്താക്കൾക്ക്​' എന്നതടക്കമാണ്​ പൊലീസുകാരുടെ അനൗദ്യോഗിക വാട്​സ്​ആപ്​ ഗ്രൂപ്പുകളിലടക്കം പ്രചരിക്കുന്ന സ​േന്ദശം​. അതിനി​െട, ​െപാലീസുകാരുടെ ആരോഗ്യരക്ഷ മുൻനിർത്തി ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിക്കുന്നതിലും സേനക്കകത്ത്​ കടുത്തവിമർശനമുണ്ട്​. പകുതി പേർക്ക്​ ജോലി പകുതിപേർക്ക്​ വിശ്രമം, 50 കഴിഞ്ഞവർക്ക്​ ഫീൽഡ്​ ഡ്യൂട്ടി പാടില്ല എന്നതടക്കമുള്ള നിർദേശമാണ്​ പാലിക്കപ്പെടാത്തത്​. െപറ്റി കേസ്​ പിടിത്തം, ട്രാഫിക്​ ഡ്യൂട്ടി, ദൂരസ്ഥലങ്ങളിൽ പോയുള്ള അന്വേഷണം, കൂടുതൽ ജനങ്ങളു​മായി ഇടപഴകുന്നതരത്തിലുള്ള പരിശോധനകൾ എന്നിവക്കടക്കം മിക്കയിടത്തും പ്രായമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്​ തുടരുകയാണ്​​. ​വിവിധ രോഗങ്ങളുള്ളവരെ സ്​റ്റേഷനു പുറത്ത്​ ജോലിക്ക്​ നിയോഗിക്കരുതെന്ന​ നിർദേശവും കാറ്റിൽ പറത്തുകയാണ്​​. എന്നാൽ, കണ്ടെയ്​ൻമൻെറ്​ സോണുകളുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക്​ നിയോഗിക്കേണ്ടതിനാലാണ്​ ഗ്രേഡ് എസ്.ഐമാർ, എ.എസ്.ഐമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ അടക്കമുള്ള മുതിർന്നവരെ രംഗത്തിറക്കേണ്ടിവരുന്നതെന്നാണ്​ സ്​റ്റേഷൻ ഹൗസ്​ ഒാഫിസർമാർ പറയുന്നത്​. -കെ.ടി. വിബീഷ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story