Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTകോവിഡ് ചികിത്സ കേന്ദ്രത്തിന് കൈത്താങ്ങായി എൻ.എസ്.എസ് വളൻറിയർമാർ
text_fieldsbookmark_border
പേരാമ്പ്ര: ജില്ലയിൽ ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈൻ കെയർ സൻെററുകൾക്ക് ആവശ്യമായ വിവിധ സാധനങ്ങൾ എത്തിച്ചുനൽകി ജില്ലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ് വളൻറിയർമാർ മാതൃകയാവുന്നു. ജില്ലയിലെ 139 എൻ.എസ്.എസ് യൂനിറ്റുകളിലെ വളൻറിയർമാരാണ് ഇതിനായി പ്രവർത്തിച്ചത്. ഫസ്റ്റ് ലൈൻ സൻെററിലേക്ക് ആവശ്യമായ 1500 പില്ലോ കവറുകളും 1500 തോർത്തുമുണ്ടുകളും 200 പുതപ്പുകളും മന്ത്രി ടി.പി. രാമകൃഷ്ണൻ എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ എസ്. ശ്രീചിത്തിൽനിന്ന് ഏറ്റുവാങ്ങി. ക്ലസ്റ്റർ കോഓഡിനേറ്റർമാരായ എം.കെ. ഫൈസൽ, പി. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. നേരത്തേ ജില്ല ഭരണകൂടത്തിന് 5750 പുതപ്പുകൾ സമാഹരിച്ച് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story