Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTകുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ആയഞ്ചേരി: കേരള സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. ആറു മണി വരെ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ലാബ് പരിശോധന സൗകര്യങ്ങളും ലഭ്യമാണ്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൗമ്യ വലിയവീട്ടിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡൻറ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ചെയർപേഴ്സൻ സൗദ പുതിയെടുത്ത്, ജനപ്രതിനിധികളായ ടി.വി. കുഞ്ഞിരാമൻ, എൻ.കെ. ചന്ദ്രൻ, എം.എം. നഷീദ, പി.എം. ഷിജിത്ത്, വി. ബാലൻ, രൂപ കേളോത്ത്, റസിയ വെള്ളിലാട്ട്, ബാബു കുളങ്ങരത്ത്, ഡോ. പി.കെ. വിജിത്ത്, സിക്രട്ടറി എം.എം. വാസു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story