Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശങ്കുണ്ണി റോഡിനോട്​...

ശങ്കുണ്ണി റോഡിനോട്​ ചേർന്ന പറമ്പുകളിൽ മാലിന്യ നി​ക്ഷേപം

text_fields
bookmark_border
കോഴ​ിക്കോട്​: മാവൂർ റോഡിനടുത്ത്​ യു.കെ. ശങ്കുണ്ണി റോഡിനോട്​ ചേർന്നുള്ള ഒഴ​ിഞ്ഞ പറമ്പുകളിൽ മാലിന്യം തള്ളുന്നത്​ പതിവാകുന്നു. പ്ലാസ്​റ്റിക്​ കവറുകളും പഴകിയ തുണികളും ഉൾ​െപ്പടെയാണ്​ വിവിധ ഭാഗങ്ങളിലായി തള്ളുന്നത്​. ആളൊഴിഞ്ഞ സമയത്തും രാത്രിയിലുമാണ്​ ചിലർ മാലിന്യമിടുന്നത്​ എന്നാണ്​ പരിസരവാസികൾ പറയുന്നത്​. ഏ​െക്കാലമായി പൂട്ടിക്കിടക്കുന്ന ​െകട്ടിടത്തി​ൻെറ മുൻവശത്താണ്​ റോഡിനോട്​ ചേർന്നിപ്പോൾ മാലിന്യം തള്ളിയിരിക്കുന്നത്​. മാലിന്യം മഴപെയ്യുന്നതോ​െട ചീഞ്ഞ്​ നാറുന്ന അവസ്​ഥയുമുണ്ട്​. സമീപത്തെ മറ്റൊരു പറമ്പ്​ മാസങ്ങളായി മാലിന്യ നിക്ഷേപം കാരണം​ ദുർഗന്ധം വമിക്കുന്ന രീതിയിലാണ്​. ഇവിടെ കുപ്പിച്ചില്ലുകളും കെട്ടിടങ്ങളു​െട അവശിഷ്​ടങ്ങളും വ​െ​ര നേരത്തെ തള്ളിയിട്ടുണ്ട്​. ഭക്ഷണമാലിന്യവും കൊണ്ടിടുന്നതിനാൽ തെരുവ്​ നായ്​ക്കളുടെ വിഹാര കേന്ദ്രം കൂടിയാണീഭാഗം. കൂട്ടിയിട്ട മാലിന്യം ചീഞ്ഞ്​ നിന്ന്​ മഴക്കാലത്ത്​ വെള്ളം ഒലിച്ചിറങ്ങി റോഡിൽ പരന്നൊഴുകുന്നത്​ കാൽനടക്കാർക്കും ദുരിതമാണ്​. മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ കർശന നിയമനടപടി കൈക്കൊള്ളണമെന്നാണ്​ പരിസരവാസികളുടെ ആവശ്യം. കെ.എം. മാത്യു അനുസ്​മരണം കോഴിക്കോട്​: ഒാർഗനൈസേഷൻ ഒാഫ്​ ന്യൂസ്​ പേപ്പർ സൊസൈറ്റി മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.എം. മാത്യു അനുസ്​മരണം നടത്തി. ഇളയിടത്ത്​ വേണുഗോപാൽ ഉദ്​ഘാടനം ചെയ്​തു. പ്രസിഡൻറ്​ രാമദാസ്​ വേങ്ങേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റാണി ജോയ്​, പി.ടി. നിസാർ, അഡ്വ. ലൂക്കോ ​േജാസഫ്​, വി.കെ. അഷ്​റഫ്​, ആറ്റക്കോയ പള്ളിക്കണ്ടി, ആർ.കെ. നായർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story