Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബീച്ചാശുപത്രിയിൽ...

ബീച്ചാശുപത്രിയിൽ ന്യൂറോളജിസ്​റ്റിനെ അനുവദിക്കും -മന്ത്രി

text_fields
bookmark_border
കോഴിക്കോട്: ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ ന്യൂറോളജിസ്​റ്റിനെ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഉറപ്പ്. ശനിയാഴ്​ച ഉദ്ഘാടനം ചെയ്​ത പക്ഷാഘാത യൂനിറ്റിന് ഡോക്​ടറുടെ സേവനം ഇല്ലെന്ന വിവരം മന്ത്രിയെ അറിയിച്ചപ്പോഴാണ് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയത്. യൂനിറ്റിലുണ്ടായിരുന്ന ഏക ഡോക്​ടറെ ദിവസങ്ങൾക്കുമുമ്പ് സ്ഥലം മാറ്റിയിരുന്നു. യൂനിറ്റ് ഉദ്ഘാടനച്ചടങ്ങിൽ എ. പ്രദീപ് കുമാർ എം.എൽ.എയാണ് ഈ വിവരം മന്ത്രിയെ ധരിപ്പിച്ചത്. സ്ഥലം മാറിപ്പോയ ന്യൂറോളജിസ്​റ്റ്​ ഡോ. മുഹമ്മദ് റിജോഷിനെതന്നെ തിരികെ കൊണ്ടുവരാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകുകയായിരുന്നു. അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ന്യൂറോളജിസ്​റ്റിനെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും മ​ന്ത്രി വ്യക്തമാക്കി. ആഗസ്​റ്റ്​ അഞ്ചു മുതൽ കോവിഡ് രോഗികളുടെ അഡ്​മിഷൻ തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. ഉമർ ഫാറൂഖ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story