Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2020 5:28 AM IST Updated On
date_range 2 Aug 2020 5:28 AM ISTപള്ളിയിൽ കയറി മർദനം: പൊലീസിേൻറത് തെറ്റായ നടപടി -കെ. മുരളീധരൻ എം.പി
text_fieldsbookmark_border
കുറ്റ്യാടി: പള്ളി ഇമാമിനും മുതവല്ലിക്കും പൊലീസ് മർദനമേറ്റ നരയങ്കോട് ജുമാമസ്ജിദ് കെ. മുരളീധരൻ എം.പി സന്ദർശിച്ചു. പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിക്കണമെന്നു പറയാൻ വന്ന മുസ്‌ലിയാരെയും മറ്റുള്ളവരെയും കുറ്റ്യാടി സി.ഐയുടെ നേതൃത്വത്തിൽ മർദിച്ചത് തികച്ചും തെറ്റായ നടപടിയാണെന്ന് എം.പി പറഞ്ഞു. പ്രോട്ടോകോൾ പാലിച്ചവരെ തല്ലുന്ന നടപടി ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാറും മറ്റു നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പാറക്കൽ അബ്ദുല്ല എം.എൽ.എയും യു.ഡി.എഫ് നിയോജക മണ്ഡലം ഭാരവാഹികളും സ്ഥലം സന്ദർശിച്ചു. പള്ളി ഭാരവാഹിയെയും ജീവനക്കാരനെയും മർദിച്ച പൊലീസ് നടപടിയിൽ എം.എൽ.എ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം കുറ്റ്യാടി: പെരുന്നാൾ ദിനത്തിൽ അടുക്കത്ത് നരയങ്കോട്ട് ജുമാമസ്ജിദിൽ കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അതിക്രമിച്ച് കടക്കുകയും മുതവല്ലി ഷരീഫിനെയും ഇമാം സുലൈമാൻ മുസ്‌ലിയാരെയും മർദിക്കുകയും ചെയ്ത സംഭവത്തിൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിലെ 15 മഹല്ല് ഭാരവാഹികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, ഡി.പി.പി എന്നിവർക്ക് നൽകി. സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് മുതവല്ലി ശരീഫ് റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. പൊലീസ് അതിക്രമത്തിൽ നിരവധി സംഘടനകൾ നടപടി ആവശ്യപ്പെട്ടു. മുസ്ലിംലീംഗ് പഞ്ചായത്ത് കമ്മിറ്റി, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി, സി.പി.എം ലോക്കൽ കമ്മിറ്റി, കോൺഗ്രസ് കാവിലുമ്പാറ ബ്ലോക്ക്, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി, ജമാഅത്തെ ഇസ്ലാമി അടുക്കത്ത് ഹൽഖ, അടുക്കത്ത് മുസ്ലിം ജമാഅത്ത്, സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ്, എസ്.ഐ.ഒ കുറ്റ്യാടി ഏരിയ, മണ്ണൂർ മഹല്ല് കമ്മിറ്റി, കുളിക്കുന്നപാറ മഹല്ല് കമ്മിറ്റി തുടങ്ങിയ സംഘടനകൾ പ്രതിഷേധിച്ചു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതിയും നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story