Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2020 5:28 AM IST Updated On
date_range 2 Aug 2020 5:28 AM ISTജില്ലയിൽ സ്വകാര്യബസ് സർവിസ് നിലച്ചു
text_fieldsbookmark_border
കോഴിേക്കാട്: ജില്ലയിൽ സ്വകാര്യബസ് സർവിസ് അനിശ്ചിതകാലത്തേക്ക് നിലച്ചു. നഷ്ടം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുകളുടെ പിൻവാങ്ങൽ. 90 ശതമാനത്തോളം ബസുകൾ ശനിയാഴ്ച നിരത്തിലിറങ്ങിയില്ല. സംസ്ഥാനത്തുടനീളം ആഗസ്റ്റ് ഒന്നു മുതൽ സർവിസ് നിർത്തിവെക്കുമെന്ന് അസോസിയേഷനുകളുടെ സംയുക്ത സമിതി സർക്കാറിനെ അറിയിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയാണ് യാത്രക്കാർക്ക് ആശ്വാസമായത്. ജില്ലയിൽ കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ എണ്ണം നോക്കിയാണ് സർവിസ് ഷെഡ്യൂൾ ചെയ്യുന്നത്. ശനിയാഴ്ച യാത്രക്കാർ വളരെ കുറവായിരുന്നു എന്ന് അധികൃതർ പറഞ്ഞു. കെ.എസ്.ആർ.ടി.സി ആഗസ്റ്റ് ഒന്നു മുതൽ ദീർഘദൂര സർവിസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യവകുപ്പിൻെറ എതിർപ്പിനെ തുടർന്ന് ആരംഭിക്കാനായില്ല. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം. ഇതുകൊണ്ടും നഷ്ടം നികത്താനാവുന്നില്ലെന്നാണ് ബുസടമകൾ പറയുന്നത്. നികുതിയിൽ നിന്നൊഴിവായിക്കിട്ടാൻ സർക്കാറിന് 'ജി.ഫോം' നൽകിയിരിക്കുകയാണ് ബസുടമകൾ. ഇതുപ്രകാരം മൂന്ന് മാസം വരെ നിർത്തിയിടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story