Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2020 5:28 AM IST Updated On
date_range 2 Aug 2020 5:28 AM ISTവന്ദേ ഭാരത് വിമാന ടിക്കറ്റ് കരിഞ്ചന്തയിൽ; തടിയൂരാൻ ട്രാവൽ ഏജൻസികളെ പഴിചാരി എയർ ഇന്ത്യ
text_fieldsbookmark_border
കണ്ണൂർ: കോവിഡ് യാത്രവിലക്കുമൂലം വിവിധ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ രൂപംകൊടുത്ത വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ പതിവ് കെടുകാര്യസ്ഥതയുമായി എയർ ഇന്ത്യ. ഇന്ത്യ-കാനഡ സെക്ടറിൽ സർവിസ് നടത്തുന്ന ഡൽഹി- ടൊറേൻറാ- ഡൽഹി വിമാനങ്ങളിലുൾപ്പെടെ നിരവധി സീറ്റുകൾ എയർ ഇന്ത്യ അധികൃതർ ചുരുങ്ങിയ നിരക്കിൽ വിവിധ കോർപറേറ്റ് കമ്പനികൾക്ക് വീതിച്ചുനൽകിയിരുന്നു. എന്നാൽ, വർധിച്ച ഡിമാൻഡ് മനസ്സിലാക്കിയതോടെ മുംബൈ, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രസ്തുത കോർപറേറ്റ് കമ്പനികൾ അമിതലാഭമെടുത്ത് ടിക്കറ്റുകൾ മറിച്ചുവിൽക്കുകയായിരുന്നു. എയർ ഇന്ത്യ ജീവനക്കാരും വിരലിലെണ്ണാവുന്ന കോർപറേറ്റ് കമ്പനികളും ചേർന്ന് നടത്തിയ തട്ടിപ്പിൻെറ വിശദാംശങ്ങൾ പുറത്തുവന്നതോടെ ട്രാവൽ ഏജൻസികളെ പഴിചാരി രക്ഷപ്പെടാൻ ശ്രമംനടത്തുകയാണ് എയർ ഇന്ത്യ. വിവിധ സെക്ടറുകളിൽ അമിതനിരക്ക് ഈടാക്കുകയും വന്ദേ ഭാരത് മിഷൻ സീറ്റുകൾ മറിച്ചുവിറ്റ് അമിതനിരക്ക് ഈടാക്കാൻ അവസരമൊരുക്കുകയും ചെയ്യുന്ന എയർ ഇന്ത്യക്കെതിരെ പ്രതിഷേധമുയരുകയാണ്. മാത്രമല്ല, അവധിക്കാല യാത്രകൾക്കുവേണ്ടി മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്തവർക്ക് യാത്ര മുടങ്ങിയിട്ടും ട്രാവൽ ഏജൻസികൾക്കും യാത്രക്കാർക്കും ടിക്കറ്റ് തുക മടക്കിനൽകാതെ വൈകിപ്പിക്കുകയും ചെയ്യുന്നു. വിഷയത്തിൽ വിശദമായ അന്വേഷണത്തിന് കേന്ദ്രസർക്കാർ തയാറാവണമെന്നും സുതാര്യമായ ഓഡിറ്റ് നടത്തി യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ഇൻഡസ് ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂർ ഏജൻറ്സ് (െഎ.എഫ്.ടി.ടി.എ) ആവശ്യപ്പെട്ടു. ട്രാവൽ ഏജൻസികളെ താറടിച്ചു പുറത്തിറക്കിയ സർക്കുലർ പിൻവലിച്ച് ട്രാവൽ ഏജൻസികളോട് മാപ്പുപറയാൻ എയർ ഇന്ത്യ തയാറാവണമെന്നും ടിക്കറ്റുകൾ കോർപറേറ്റുകൾക്ക് പതിച്ചുനൽകി യാത്രക്കാരെ കബളിപ്പിച്ചതിൽ പൊതുജനത്തോട് ക്ഷമാപണം നടത്തണമെന്നും െഎ.എഫ്.ടി.ടി.എ ആവശ്യപ്പെട്ടു. ഇത്തരം അലംഭാവങ്ങൾ തുടർന്നാൽ നിയമനടപടികൾ ഉൾപ്പെടെ ശക്തമായി പ്രതികരിക്കാനും സംഘടനയുടെ കേരള സംസ്ഥാന സമിതി പ്രത്യേക യോഗം തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story