Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2020 11:58 PM GMT Updated On
date_range 30 July 2020 11:58 PM GMTഓമശ്ശേരിക്ക് ആശ്വാസമായി കൂടുതൽ ഫലങ്ങൾ നെഗറ്റിവ്
text_fieldsbookmark_border
ഓമശ്ശേരി: കൂടുതൽ കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റിവ് ആയത് ഓമശ്ശേരിക്ക് ആശ്വാസമായി. വിവിധ ഇടങ്ങളിൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തതാണ് ഓമശ്ശേരിയിൽ വ്യാപകമായ കോവിഡ് പരിശോധന നടത്താൻ കാരണമായത്. ശാന്തി ആശുപത്രിയിൽ ചികിത്സക്കെത്തിയ ആലുംതറയിലെ വീട്ടമ്മക്ക് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്നാണ് ഡോക്ടർമാരുൾപ്പെടെ 21 ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കിയത്. ഇവരുടെ മുഴുവൻ ഫലവും നെഗറ്റിവ് ആയി. വെണ്ണക്കോട് മൂന്ന് കുട്ടികൾക്ക് രോഗം ബാധിച്ചതിനെ തുടർന്ന് 118 പേരെ കോവിഡ് ടെസ്റ്റിനു വിധേയമാക്കി. ഇവരുടെ ഫലങ്ങളും നെഗറ്റിവ് ആണ്. ഇവിടെ രണ്ട് ഫലം കൂടി മാത്രമാണ് ഇനി അറിയാനുള്ളത്. പഞ്ചായത്തിലെ ഏഴ് പോസിറ്റിവ് കേസുകളിൽ ആറുപേർ ഇപ്പോഴും ചികിത്സയിലാണ്. ഒരാൾ രോഗ ബാധയെ തുടർന്ന് മരണമടഞ്ഞു. പഞ്ചായത്തിൽ ഓമശ്ശേരി ടൗൺ ഉൾപ്പെടെ ആറു മുതൽ 11 വരെയും 15, 17 വാർഡുകളും നിലവിൽ കണ്ടെയ്ൻമൻെറ് സോണുകളാണ്. ഇത് പെരുന്നാൾ ആഘോഷത്തെ ബാധിക്കും. പെരുന്നാൾ നമസ്കാരം, ബലിയറുക്കൽ എന്നിവക്ക് ഇതുമൂലം വിലക്കുവന്നു. പെരുന്നാൾ തലേന്ന് ജനങ്ങൾ വ്യാപകമായി പുറത്തിറങ്ങാതിരിക്കാൻ അധികൃതർ ശക്തമായി രംഗത്തുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ കടകളിൽ നിയന്ത്രണങ്ങൾ പാലിച്ചുള്ള തിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story