Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTനെറ്റ് കവറേജ് ലഭ്യമല്ല, വിദ്യാർഥികൾ ഓൺലൈൻ പഠനത്തിനായി മരം കയറുന്നു
text_fieldsbookmark_border
ബാലുശ്ശേരി: നെറ്റ്വർക്ക് കവറേജ് ലഭ്യമാവാത്തതിനാൽ വിദ്യാർഥികൾ ഓൺലൈൻ പഠനത്തിനായി മരം കയറുന്നു. പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയിൽപ്പെട്ട വയലട, തലയാട്, കാന്തലാട്, മങ്കയം, ചീടിക്കുഴി പ്രദേശങ്ങളിലെ വിദ്യാർഥികൾക്കാണ് ഇൻറർനെറ്റ് കവറേജ് ലഭ്യമല്ലാത്തതിനാൽ ഓൺ ലൈൻ പഠനം പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദിവസവും വിദ്യാർഥികൾ വീടുകളിൽ നിന്നിറങ്ങി റേഞ്ച് തേടിയുള്ള അലച്ചിലിലാണ്. സിഗ്നൽ ലഭിക്കാനായി മരത്തിൻെറ മുകളിൽ കയറിയാണ് ചിലരുടെ ഓൺലൈൻ പഠനം. പ്രദേശങ്ങളിലെ ഏതെങ്കിലും ഒരു മൂലയിലാണിപ്പോൾ കവറേജ് ലഭ്യമാകുന്നത്. കൃത്യമായ കവറേജ് ലഭിക്കാത്തതിനാൽ ഓൺലൈൻ പഠനം തുടരാനാവാത്ത അവസ്ഥയിലാണ് ഈ മേഖലയിലെ ഒട്ടുമിക്ക വിദ്യാർഥികളും. തലയാട് ബി.എസ്.എൻ.എൽ ടവർ ഉണ്ടെങ്കിലും വൈദ്യുതി നിലച്ചാൽ പ്രവർത്തനരഹിതമാകുന്ന സ്ഥിതിയാണ്. മറ്റു സ്വകാര്യ കമ്പനികളുടെ ഇൻറർനെറ്റ് പ്ലാനിനായി മുൻകൂർ പണമടച്ചവർക്കും വീടുകളിൽ പോലും ഇൻറർനെറ്റ് സിഗ്നൽ ലഭിക്കുന്നില്ല. വിദ്യാർഥികളുടെ ഓൺലൈൻ പഠനം കണക്കിലെടുത്ത് ഇൻറർനെറ്റ് കവറേജ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story