Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2020 11:58 PM GMT Updated On
date_range 29 July 2020 11:58 PM GMTരക്ഷകരായി 'കൈത്താങ്ങ് ; മനോരോഗിയായ യുവാവ് വീടണഞ്ഞു
text_fieldsbookmark_border
രക്ഷകരായി 'കൈത്താങ്ങ് ; മനോരോഗിയായ യുവാവ് വീടണഞ്ഞു രക്ഷകരായി 'കൈത്താങ്ങ് ; മനോരോഗിയായ യുവാവ് വീടണഞ്ഞു പന്തീരാങ്കാവ്: നാല് ദിവസം മുമ്പ് താമരശ്ശേരിയിലെ വീട്ടിൽനിന്ന് കാണാതായ യുവാവിന് പെരുമണ്ണയിലെ 'കൈത്താങ്ങ്' പ്രവർത്തകരുടെ ശ്രമഫലമായി വീടണഞ്ഞു. ബുധനാഴ്ച രാവിലെ പുളിക്കൽതാഴം അങ്ങാടിയിലാണ് നാൽപതിനോടടുത്ത് പ്രായമുള്ള മനോരോഗിയായ യുവാവിനെ ശ്രദ്ധയിൽപെട്ടത്. അങ്ങാടിയിലൂടെ അലഞ്ഞ് തിരിയുകയായിരുന്ന യുവാവിനെ പാറചോട്ടിൽ നുഹൈമാൻ, പി.വി.വിനോദ്, ലത്തീഫ് ഗുരുക്കൾ, അബുൽ ഹസൻ എന്നിവർ ചേർന്ന് ഭക്ഷണവും മറ്റും നൽകി സംരക്ഷിക്കുകയായിരുന്നു. യുവാവിൻെറ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് താമരശ്ശേരിയിൽ നിന്ന് ബന്ധുക്കൾ പ്രവർത്തകരെ ബന്ധപ്പെട്ടത്. പൊലീസും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട ശേഷമാണ് ബന്ധുക്കൾക്ക് യുവാവിനെ കൈമാറിയത്. മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി പുത്തൻ വസ്ത്രങ്ങളണിയിച്ചാണ് സന്നദ്ധ പ്രവർത്തകർ യുവാവിനെ യാത്രയാക്കിയത്. (പടം) WED Peru മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ പെരുമണ്ണയിൽനിന്ന് ബന്ധുക്കളെത്തി കൊണ്ട് പോവുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story