Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2020 5:28 AM IST Updated On
date_range 28 July 2020 5:28 AM ISTപുതുപ്പാടി അണുമുക്തമാക്കി രാഹുൽ ബ്രിഗേഡ്
text_fieldsbookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടിയിൽ വിവിധയിടങ്ങളിൽ കോവിഡ്-19 റിപ്പോർട്ട് ചെയ്യപ്പെട്ട് പഞ്ചായത്ത് കെണ്ടയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, രാഹുൽ ബ്രിഗേഡിൻെറ നേതൃത്വത്തിൽ പഞ്ചായത്തിൽ അണു നശീകരണം നടത്തി. യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻറും രാഹുൽ ബ്രിഗേഡ് ചെയർമാനുമായ സഹീർ എരഞ്ഞോണ, രാഹുൽ ബ്രിഗേഡ് നിയോജകമണ്ഡലം ക്യാപ്റ്റൻ സിനീഷ് കുമാർ സായി, മണ്ഡലം ക്യാപ്റ്റൻ വിജീഷ് കക്കാട് എന്നിവർ നേതൃത്വം നൽകി. ബ്രിഗേഡ്സ് വാളൻറിയർമാരായ റെജി വള്ളോപള്ളി, ഗഫൂർ ഒതയോത്ത്, സുരേഷ്, കമറുദ്ദീൻ, ബൈജു അടിവാരം, ജയ്സൺ കല്ലംകാവുങ്കൽ, പ്രസാദ്, സഫ്വാൻ, സാബു കാക്കവയൽ, ജിസ് ജോർജ്, റാഫി തുടങ്ങിയവർ അടിവാരം മുതൽ പെരുമ്പള്ളി വരെയുള്ള പ്രധാന ടൗണുകൾ, സർക്കാർ ഓഫിസുകൾ, ആരാധനാലയങ്ങൾ, ഹെൽത്ത്സൻെററുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് അണുനശീകരണ പ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story