Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബീച്ച്​ ആശുപത്രി...

ബീച്ച്​ ആശുപത്രി കോവിഡിന്​ മാത്രം; മറ്റ്​ രോഗികൾ ഓട്ടത്തിൽ

text_fields
bookmark_border
കോഴിക്കോട്​: ബീച്ച്​ ഗവ. ജനറൽ ആശുപത്രി കോവിഡ്​ സ്​​െപഷൽ ആശുപത്രിയായി മാറ്റിയതോടെ മറ്റു രോഗികൾ ചികിത്സക്കായി ​ഓട്ടത്തിൽ​. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും മാത്രമാണ്​ രോഗികൾക്ക്​ ആശ്രയിക്കാനുള്ളത്​. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ കൈകാര്യം ചെയ്യാനാവാത്ത പ്രശ്​നങ്ങളെ ജനറൽ ആശുപത്രിയിലേക്കായിരുന്നു വിടാറുള്ളത്​. എന്നാൽ, ജനറൽ ആശുപത്രി കോവിഡ്​ സ്െപഷൽ ആക്കിയതോടെ രോഗികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്​. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഗുരുതര പ്രശ്​നങ്ങൾ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ. സ്​ത്രീരോഗങ്ങൾക്കും കുഞ്ഞുങ്ങളുടെ അസുഖങ്ങൾക്കും​ കോട്ടപ്പറമ്പി​െന ആശ്രയിക്കാമെങ്കിലും പുരുഷൻമാർക്ക്​ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാവുകയോ സ്​ത്രീ​േരാഗങ്ങളുടെ ഗണത്തിൽപെടാത്ത മറ്റു​ പ്രശ്​നങ്ങൾ സ്​ത്രീകൾക്ക്​ ഉണ്ടാവുകയോ ചെയ്​താൽ ചികിത്സ തേടി അലയേണ്ടിവരും. ബീച്ച്​ ഗവ. ആശുപത്രിയിലേക്ക്​ വരുന്നവരെ കോവിഡ്​ അഡ്​മിഷൻ തുടങ്ങിയാൽ ജില്ലയിലെ മറ്റ്​ താലൂക്ക്​ ആശുപത്രികളിലേക്ക്​ മാറ്റുമെന്നാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​. വടകര ജില്ല ആശുപത്രി, കൊയിലാണ്ടി, താമരശ്ശേരി താലൂക്ക്​ ആശുപത്രികൾ എന്നിവയാണ്​ ജില്ലയിലെ മറ്റ്​ പ്രധാന സർക്കാർ ആശുപത്രികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story