Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവള്ളൂരിൽ സ്ഥിതി...

തിരുവള്ളൂരിൽ സ്ഥിതി സങ്കീർണം; ആയഞ്ചേരിക്ക് ആശ്വാസം

text_fields
bookmark_border
ആയഞ്ചേരി: കോവിഡ് രോഗവ്യാപനം ആശങ്കയുണ്ടാക്കിയ ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിൽ തിങ്കളാഴ്ച ആൻറിജൻ പരിശോധന നടത്തി. ആയഞ്ചേരിയിൽ 108 പേർക്കാണ് പരിശോധന നടത്തിയത്. ഇതിൽ ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവരുൾപ്പെടുന്നു. പരിശോധിച്ച എല്ലാവരുടെയും പരിശോധന ഫലം നെഗറ്റിവായത് ആയഞ്ചേരിക്ക് ആശ്വാസമായി. അതേസമയം, തൊട്ടടുത്ത തിരുവള്ളൂർ പഞ്ചായത്തിൽ ആൻറിജൻ പരിശോധനയിൽ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 207 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഉറവിടമറിയാത്ത കേസുകൾ വർധിക്കുന്നതാണ് തിരുവള്ളൂരിൽ ആശങ്കയേറ്റുന്നത്. നേരത്തേ രണ്ട് നഴ്സുമാർക്കടക്കം രോഗം ബാധിച്ചത് ഉറവിടം വ്യക്തമല്ല. ബിവറേജ് ജീവനക്കാര​ൻെറയും ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത് കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 17 പേർ അടക്കം പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 33 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ച 16 പേരുമായി സമ്പർക്കം പുലർത്തിയ 207 പേരുടെ പരിശോധനയാണ് തിങ്കളാഴ്ച നടത്തിയത്. സമ്പർക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം നടന്നു എന്ന് സംശയിക്കുന്നവർ എത്രയുംവേഗം നിരീക്ഷണത്തിൽ പോകണം. ബന്ധപ്പെട്ട ആളുകളുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയാറാക്കുന്നുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിലെ ആളുകൾ അതി ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പി​ൻെറയും അധികൃതരുടെയും ആർ.ആർ.ടിയുടെയും നിർദേശങ്ങൾ പാലിക്കണം. അനാവശ്യമായി പുറത്തിറങ്ങരുതെന്നും പഞ്ചായത്ത് അധികാരികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story