Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരുമുഖം സ്വദേശിക്ക്​...

പെരുമുഖം സ്വദേശിക്ക്​ കോവിഡ്; ഫറോക്ക് നഗരസഭയിലെ അഞ്ച് കൗൺസിലർമാർ ക്വാറൻറീനിൽ

text_fields
bookmark_border
ഫറോക്ക്: പെരുമുഖത്തുള്ള യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഫറോക്ക് നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷന്മാരടക്കം അഞ്ച് കൗൺസിലർമാർ ക്വാറൻറീനിൽ. നഗരസഭ ഓഫിസ്​ അടച്ചിടാനോ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്​. രജിസ്​റ്റർ വെച്ചിട്ടും തെർമൽ സ്കാനർവഴി പരിശോധന നടത്തിയിട്ടും ദിവസേന 300ൽ പരം ആളുകൾ നഗരസഭ ഓഫിസിൽ എത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് യുവാവ് ഫറോക്ക് നഗരസഭ ഓഫിസിൽ എത്തിയത്. മത്സ്യ മൊത്ത വിതരണക്കാരനായ യുവാവി​ൻെറ അടുത്തുനിന്നും മത്സ്യം വാങ്ങി വീടുകളിൽ മത്സ്യവിതരണം നടത്തുന്ന കച്ചവടക്കാരും മേഖലയിൽ നിരവധിയാണ്. ഇക്കാരണത്താൽ വീടുകളിൽ മത്സ്യവിതരണത്തിനെത്തിയവരും മത്സ്യം വാങ്ങിയവരും ജാഗ്രത പുലർത്തേണ്ടി വരും. നഗരസഭ ജീവനക്കാരും നിരീക്ഷണത്തിൽ പ്രവേശിക്കേണ്ടി വരും. ഇതു സംബന്ധിച്ച ആരോഗ്യ വകുപ്പി​ൻെറ നിർദേശം തിങ്കളാഴ്ച ഇറങ്ങും. ഫറോക്ക് ചന്തയിൽ വിദേശത്തുനിന്ന് പിതാവിനും മകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫറോക്ക് കല്ലമ്പാറയിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ ചേലേമ്പ്ര കുറ്റിപ്പാലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കല്ലമ്പാറയിലെ കടയുമായി സമ്പർക്കത്തിലായവർ ക്വാറൻറീനിൽ പ്രവേശിക്കേണ്ടി വരും. ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പൊന്നും ആരോഗ്യ വിഭാഗം നൽകിയിട്ടില്ല. എന്നാൽ, കല്ലമ്പാറയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് തിങ്കളാഴ്ച ഇതു സംബന്ധിച്ച ബോധവത്കരണം നടത്തുമെന്നും ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകുമെന്നും മൈക്ക് അനൗൺസ്മൻെറ്​ നടത്തുമെന്നും ഫറോക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. സജി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story