Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓമശ്ശേരി ഏഴാം വാർഡും...

ഓമശ്ശേരി ഏഴാം വാർഡും ​കണ്ടെയ്​ൻമെൻറ്​ ​േസാൺ; പൂർണ അടച്ചുപൂട്ടലിലേക്ക്

text_fields
bookmark_border
ഓമശ്ശേരി ഏഴാം വാർഡും ​കണ്ടെയ്​ൻമൻെറ്​ ​േസാൺ; പൂർണ അടച്ചുപൂട്ടലിലേക്ക് ഓമശ്ശേരി: 61 വയസ്സുള്ള വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓമശ്ശേരി പഞ്ചായത്ത് ടൗൺ ഉൾക്കൊള്ളുന്ന ഏഴാം വാർഡ്​ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്​ൻമൻെറ് സോണായി പ്രഖ്യാപിക്കാൻ നേരത്തേ പ്രസിഡൻറ് കലക്ടറോട് ശിപാർശ ചെയ്തിരുന്നു. എട്ടാം വാർഡിലെ വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 8,9,10,11വാർഡുകൾ കണ്ടെയ്​ൻമൻെറ് സോണായി കലക്ടർ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്​ച പോസിറ്റിവായ വ്യക്തിയുടെ രോഗത്തി​ൻെറ ഉറവിടം അജ്ഞാതമാണ്. ഇയാൾ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെവെച്ചാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി ബന്ധപ്പെട്ട 25​ഓളം വ്യക്തികളുടെ കോൺടാക്​ടുകൾ അധികൃതർ ഞായറാഴ്​ച തയാറാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story