Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2020 5:28 AM IST Updated On
date_range 27 July 2020 5:28 AM ISTചങ്ങരോത്ത് കണ്ടെയ്ൻമെൻറ് സോണിൽ ആശങ്കയൊഴിഞ്ഞു
text_fieldsbookmark_border
ചങ്ങരോത്ത് കണ്ടെയ്ൻമൻെറ് സോണിൽ ആശങ്കയൊഴിഞ്ഞു പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ കണ്ടെയ്ൻമൻെറ് സോണിൽ നിരീക്ഷണത്തിലുള്ള അറുപതോളം പേരുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവായതോടെ നാടിന് ആശ്വാസം. ഇതിൽ ഒരാളുടെ ഫലംകൂടി വരാനുള്ളതായി ഹെൽത്ത് ഇൻസ്പെക്ടർ പ്രമീള പറഞ്ഞു. രണ്ട് ഘട്ടമായാണ് പരിശോധന ഫലം വന്നത്. തൂണേരിയിൽ ജോലിചെയ്യുന്ന പുറവൂർ സ്വദേശിയുമായി പ്രാഥമിക സമ്പർക്കമുള്ള ആളുകളെയായിരുന്നു ക്വാറൻറീനിൽ ആക്കിയത്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സോണാക്കിയ 14- പുറവൂർ, 15- മുതുവണ്ണാച്ച, 19- കൂനിയോട് വാർഡുകൾ കണ്ടെയ്ൻമൻെറ് സോണാക്കി മാറ്റുകയും ചെയ്തു. നിരീക്ഷണത്തിലുണ്ടായിരുന്ന 60 പേരിൽ ഒരാൾക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. ഒന്ന്, 11 വാർഡുകളിൽ ഗൾഫിൽനിന്ന് വന്ന ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ആരുംതന്നെ ഇല്ല. ചങ്ങരോത്ത് പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ പാലിക്കുന്നതുകൊണ്ടു തന്നെ ഇതുവരെ രോഗത്തെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story