Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2020 5:28 AM IST Updated On
date_range 27 July 2020 5:28 AM ISTകോവിഡ് വ്യാപനം; മണിയൂരില്‍ രാഷ്ട്രീയ പോര് മുറുകുന്നു
text_fieldsbookmark_border
വടകര: മണിയൂർ പഞ്ചായത്ത് കണ്ടെയ്ൻമൻെറ് സോണായതിൻെറ ഉത്തരവാദിത്തത്തെ ചൊല്ലി ഇടതും വലതും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം നടത്തിയ പരിപാടികളാണ് മണിയൂര്‍ കണ്ടെയ്ൻമൻെറ് സോണായി മാറാനിടയാക്കിയതെന്ന യു.ഡി.എഫ് ആക്ഷേപമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍, പഞ്ചായത്തിലെ പതിയാരക്കര, മുടപ്പിലാവില്‍ പ്രദേശങ്ങളിലെ കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിലവില്‍ ക്വാറൻറീനില്‍ പ്രവേശിച്ചവരുമായ 136 പേരുടെ പരിശോധന ഫലം നെഗറ്റിവായതോടെ വ്യാജപ്രചാരണം അഴിച്ചുവിട്ടതില്‍ യു.ഡി.എഫ് നേതൃത്വം മാപ്പുപറയണമെന്നാണ് എല്‍.ഡി.എഫ് ആവശ്യപ്പെടുന്നത്. കോവിഡ് രോഗബാധിതനെ പങ്കെടുപ്പിച്ച് സി.പി.എം നേതൃത്വം കരുതലില്ലാതെ നടത്തിയ പാര്‍ട്ടി യോഗങ്ങളാണ് സമ്പര്‍ക്ക സാധ്യത വര്‍ധിപ്പിച്ചതെന്നായിരുന്നു യു.ഡി.എഫ് ആരോപണം. ജൂലൈയില്‍ പഞ്ചായത്തില്‍ ഒരിടത്തും സി.പി.എമ്മിൻെറ ഒരു തലത്തിലുള്ള യോഗവും ചേര്‍ന്നിട്ടില്ലെന്ന് എല്‍.ഡി.എഫ് പറയുന്നു. എന്നാല്‍, സി.പി.എം പതിയാരക്കര ലോക്കല്‍ കമ്മിറ്റിയിലും സി.ഐ.ടി.യു യോഗങ്ങളിലും പങ്കെടുത്ത കോവിഡ് രോഗിയുമായി അടുത്ത സമ്പർക്കം പുലര്‍ത്തിയവരില്‍ ക്വാറൻറീനില്‍ കഴിയുന്നവര്‍ ഏതാനും ആളുകള്‍ മാത്രമാണെന്ന് യു.ഡി.എഫ് മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവര്‍ത്തിക്കുന്നു. നൂറുകണക്കിനാളുകളുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നും അവരോട് ക്വാറൻറീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടും തയാറായിട്ടില്ലെന്നും രോഗിയുമായി നേരിട്ട് ഇടപെട്ടവരുടെ സമ്പര്‍ക്ക പട്ടിക പുറത്തുവിടുന്നതിന് പഞ്ചായത്ത് ഭരണസമിതിയും സി.പി.എം നേതൃത്വവും ശക്തമായ എതിര്‍പ്പുയര്‍ത്തുകയാണ് ചെയ്തതെന്നുമാണ് യു.ഡി.എഫ് ആക്ഷേപം. കോവിഡിൻെറ മറവില്‍ മണിയൂര്‍ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിനെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പും വ്യക്തിഹത്യയും നടത്തുകയാണെന്ന് ആരോപിച്ച് സി.പി.എമ്മിനെതിരെ യു.ഡി.എഫ് കലക്ടര്‍ക്ക് പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story