Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 5:28 AM IST Updated On
date_range 26 July 2020 5:28 AM ISTപയ്യോളിയിലും തിക്കോടിയിലും കെണ്ടയ്ൻമെൻറ് സോൺ
text_fieldsbookmark_border
പയ്യോളിയിലും തിക്കോടിയിലും കെണ്ടയ്ൻമൻെറ് സോൺ പയ്യോളി: കോവിഡ് പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ പയ്യോളി നഗരസഭയിലെ 31ാം ഡിവിഷനായ അയനിക്കാട് കുരിയാടിതാര, തിക്കോടി പഞ്ചായത്തിെല ഏഴാം വാർഡ് പുറക്കാട് കിടഞ്ഞിക്കുന്ന് എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ് സോണായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചു. കുരിയാടിതാരയിൽ പോസിറ്റിവായ വ്യക്തി വടകര മത്സ്യ മാർക്കറ്റിലെ തൊഴിലാളിയാണ്. ഇയാൾ പ്രദേശത്തെ എരഞ്ഞിക്കൽ ബാലകൃഷ്ണൻെറ പലചരക്ക് കടയിലും ഹാജി തട്ടുകടയിലും എത്തിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതിനാൽ, ജൂലൈ 19 മുതൽ 25 വരെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ ഹോം ക്വാറൻറീനിൽ ഇരിക്കാനും ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധെപ്പടാനും ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story