Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്‌.എഫ്‌ ഹബീബു...

എം.എസ്‌.എഫ്‌ ഹബീബു റഹ്മാൻ അനുസ്മരണം സംഘടിപ്പിച്ചു

text_fields
bookmark_border
ഓമശ്ശേരി: എം.എസ്‌.എഫ്‌ മുൻ സംസ്ഥാന പ്രസിഡൻറ്​ അഡ്വ. പി. ഹബീബു റഹ്മാ​ൻെറ 30ാം ചരമ വാർഷികത്തിൽ ഓമശ്ശേരി പഞ്ചായത്ത്‌ എം.എസ്‌.എഫ്‌ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസിഡൻറ്​ സഫീറുൽ അക്ബർ വെളിമണ്ണ അധ്യക്ഷത വഹിച്ചു. എം.എസ്‌.എഫ്‌ സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡൻറ്​ എ.പി. സ്വമദ്‌ ഉദ്​ഘാടനം ചെയ്തു. ഹബീബിയൻ കാലഘട്ടം എം.എസ്‌.എഫ്‌ ചരിത്രത്തിലെ സുവർണ കാലമായിരുന്നുവെന്നും സംഘടനയുടെ വളർച്ചക്ക്‌ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും എ.പി. സ്വമദ്‌ പറഞ്ഞു. യു.കെ. അബുഹാജി, കെ.കെ. അബ്​ദുല്ലക്കുട്ടി, റസാഖ്‌ മാസ്​റ്റർ തടത്തിമ്മൽ, സി.കെ. റസാഖ്‌ മാസ്​റ്റർ കൈവേലിമുക്ക്‌, പി.വി. സ്വാദിഖ്‌, യൂനുസ്‌ അമ്പലക്കണ്ടി, ഫായിസ്‌ മങ്ങാട്‌, സൈനുദ്ദീൻ കൊളത്തക്കര, മുനവ്വർ സാദത്ത്‌ ചിറ്റ്യാരിക്കൽ, സഹദ്‌ കൈവേലി മുക്ക്‌, അനീസ്‌ മടവൂർ, യു.കെ. ശാഹിദ്‌ അമ്പലക്കണ്ടി, കബീർ വെണ്ണക്കോട്‌, സി.വി. മുഖ്താർ മുഹ്സിൻ ഓമശ്ശേരി എന്നിവർ സംസാരിച്ചു. അജാസ്‌ കൊളത്തക്കര സ്വാഗതവും സലാം ഓമശ്ശേരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story