Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 5:28 AM IST Updated On
date_range 26 July 2020 5:28 AM ISTടിപ്പർ പിടികൂടിയ വില്ലേജ് ഓഫിസർ ക്കെതിരെ ഭീഷണി
text_fieldsbookmark_border
ചേളന്നൂർ: വയൽ നികത്തുന്നതിനിടെ ടിപ്പർ ലോറി പിടികൂടിയതിന് വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തുന്നതായി പൊലീസിൽ പരാതി. ചേളന്നൂർ വില്ലേജ് ഓഫിസർ പി. റിയാസ് ആണ് കാക്കൂർ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 23ന് അമ്പലപ്പാട്ടിൽ വയൽ നികത്തുന്നതിനിടെ കെ.എൽ 57ആർ 5154 ടിപ്പർ ലോറി കസ്റ്റഡിയിലെടുക്കുന്നതിനിടെ കെ.എൽ 57 ആർ 1562 ഇരുചക്ര വാഹനത്തിലെത്തിയ തെക്കയിൽ ജ്യോതീന്ദ്രൻ തൻെറ വാഹനത്തിന് മുന്നിലെത്തി ഔദ്യോഗിക കൃത്യനിർവഹണം തടയുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തിരുന്നുവേത്ര. ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് നിരന്തരമായി ഫോണിൽ ഭീഷണി പെടുത്തുന്നതായി കാക്കൂർ െപാലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അമ്പലപ്പാട്, ഒളോപാറ ഭാഗങ്ങളിൽ വയൽ നികത്തുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്ന വില്ലേജ് ഓഫിസർക്കെതിരെ മണ്ണ് മാഫിയ രംഗത്തുണ്ട്. പുലർെച്ചകളിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി വാഹനങ്ങൾക്കെതിരെ നടപടി കൈക്കൊള്ളുന്നതിനാൽ വില്ലേജ് ഓഫിസർക്കെതിരെ നിരവധി ഭീഷണികൾ ഉയരുകയാണ്. പരിശോധനക്ക് ഓഫിസിൽ നിന്ന് ഇറങ്ങുന്ന വിവരം കൃത്യസമയത്ത് എത്തിച്ചുകൊടുത്ത് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നത് തടയാൻ ചേളന്നൂരിൽ ഒരു സംഘം പ്രവർത്തിക്കുന്നുമുണ്ട്. വയൽ നികത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story