Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2020 5:28 AM IST Updated On
date_range 25 July 2020 5:28 AM ISTഇരുവഴിഞ്ഞിപ്പുഴയിൽ കോഴിമാലിന്യം തള്ളിയ വയോധികൻ പിടിയിൽ
text_fieldsbookmark_border
നഗരസഭ 5000 രൂപ പിഴയിട്ടു മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ തെയ്യത്തുംകടവിൽ സ്ഥിരമായി കോഴിമാലിന്യം തള്ളുന്ന വയോധികൻ പിടിയിൽ. നെല്ലിക്കാപറമ്പിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന അബ്ദുസ്സലാമിനെയാണ് മുക്കം നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം പിടികൂടിയത്. സംഭവത്തിൽ നഗരസഭ നിയമപ്രകാരം 5000 രൂപ പിഴയിട്ടു. ലോക്ഡൗണിൻെറ മറവിൽ രാത്രി എട്ടു മണിക്കുശേഷമാണ് ഇയാൾ ബൈക്കിൽ മാലിന്യം കെണ്ടുവന്ന് പുഴയിലേക്ക് തള്ളുന്നത്. രാത്രികാലങ്ങളിൽ കോഴിമാലിന്യം തള്ളുന്നതിനെതിരെ പരിസരവാസികൾ ബൈക്കിൻെറ നമ്പറടക്കം ചേർത്ത് വാർഡ് കൗൺസിലർ മുഖേന നഗരസഭ അധികൃതർക്ക് പരാതി നൽകിയിരുന്നു. നിരവധി കുടിവെള്ള പദ്ധതികളുള്ളതും, ജനങ്ങൾ കുളിക്കാനും വസ്ത്രമലക്കാനും ഉപയോഗിക്കുന്നതുമായ ജലസ്രോതസ്സ് അറവുമാലിന്യങ്ങൾ നിക്ഷേപിച്ച് മലിനപ്പെടുത്തുകയാെണന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. നഗരസഭയിലെ ചിക്കൻ സ്റ്റാളുകളിലെ കോഴിമാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കമായതിൻെറ പിറ്റേന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story