Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉറവിടമറിയാത്ത കോവിഡ്:...

ഉറവിടമറിയാത്ത കോവിഡ്: ഭീതിയൊഴിയാതെ വടകര

text_fields
bookmark_border
താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളും കണ്ടെയ്ന്‍മൻെറ്​ സോണിലാണ് വടകര: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഭീതിവിട്ടൊഴിയാത്ത ഇടമായി വടകര മേഖല മാറി. കോവിഡ് കേസുകള്‍ വ്യാപിച്ചതോടെ, താലൂക്കി​ൻെറ വിവിധ ഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെയ്​ൻമൻെറ്​ സോണായി. വടകര നഗരസഭ, അഴിയൂര്‍, എടച്ചേരി, പുമേരി, തൂണേരി, നാദാപുരം, വാണിമേല്‍, ചെക്യാട്, വില്യാപ്പള്ളി, ആയഞ്ചേരി, മണിയൂര്‍ പഞ്ചായത്തുകളാണ് പൂര്‍ണമായും കണ്ടെയ്​ൻമൻെറ്​ സോണായത്. ഇതിനുപുറമെ, മറ്റുപല പഞ്ചായത്തുകളിലും ചില കോവിഡ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ, ഗ്രാമ, നഗര വ്യത്യാസമില്ലാതെ ജനജീവിതം സ്തംഭിച്ചു. കടകളുടെ പ്രവര്‍ത്തന സമയം നിയന്ത്രിച്ചതിനാല്‍, ഉള്‍നാടുകളിലെ കടകളില്‍പോലും നല്ല തിരിക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കുന്നതി​ൻെറ ഭാഗമായി ആവശ്യമുള്ള ഉല്‍പന്നങ്ങളെക്കുറിച്ചുള്ള കുറിപ്പ് വാങ്ങിവെച്ച് പിന്നീട് നല്‍കുന്ന രീതിയാണ് പലയിടത്തും തുടരുന്നത്. ഗ്രാമീണമേഖലയിലെ പൊതുഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്. ദേശീയപാത വഴിയുള്ള ബസ് സര്‍വിസാണിപ്പോള്‍ നടക്കുന്നത്. ഉറവിടമറിയാത്ത കേസുകള്‍ ആരോഗ്യപ്രവര്‍ത്തകരെ വലക്കുന്നുണ്ട്. എന്നാല്‍, നിലവില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി ക​െണ്ടത്തുകയെന്ന ഭാരിച്ച ജോലിയാണിവർക്കുള്ളത്​. പ്രാദേശിക തലത്തില്‍ ആര്‍.ആര്‍.ടിമാര്‍ക്കാണ് സമ്പര്‍ക്കത്തിലുള്ളവരെ ക​െണ്ടത്തുന്നതി​ൻെറ പ്രധാന ജോലി. ഒരു വ്യക്തി രോഗം സ്ഥിരീകരിച്ചാല്‍ അയാള്‍ പോകാനിടയുള്ള എല്ലാ സ്ഥലങ്ങളും ക​െണ്ടത്തിവേണം സമ്പര്‍ക്കത്തിലുള്ളവരെ ക​െണ്ടത്താന്‍. പിന്നീടാണ്, ആൻറിജന്‍ പരിശോധന നടത്തുന്നത്. ഇതിനായി പ്രത്യേക ക്യാമ്പ് ഒരുക്കിയാണ് ടെസ്​റ്റ്​ നടത്തുന്നത്. ഇതിനുപുറമെ, രോഗ വ്യാപനത്തി‍​ൻെറ താലൂക്കിലെ കടലോര മേഖലയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഏറ്റവും പുതിയ, പൊസിറ്റിവ്​ കേസുകള്‍ സമ്പര്‍ക്കം ക​െണ്ടത്തി പരിശോധിക്കുന്നതിലൂടെ മാത്രമേ രോഗവ്യാപനത്തെ കുറിച്ച് പറയാന്‍ കഴിയുകയുള്ളൂവെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്. നിലവില്‍ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും കിടത്തി ചികിത്സാകേന്ദ്രങ്ങള്‍ക്കായുള്ള ഒരുക്കം സജീവമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story