Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമടവൂരിൽ കോവിഡ്...

മടവൂരിൽ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മെൻറ്​ സെൻറർ

text_fields
bookmark_border
മടവൂരിൽ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെറർ മടവൂർ: കോവിഡ് വ്യാപനത്തെ നേരിടുന്നതിനു വേണ്ടി സംസ്​ഥാന സർക്കാർ പ്രത്യേകമായി തയാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററിനുവേണ്ടി മടവൂർ ഗ്രാമപഞ്ചായത്തിലെ ബൈത്തുൽ ഇസ്സ ആർട്​സ്​ സയൻസ്​ കോളജ് ബോയ്സ്​ ഹോസ്​റ്റൽ ഏറ്റെടുത്തു. കോവിഡ് ടെസ്​റ്റ്​ റിസൽട്ട് പോസിറ്റിവായ കേസുകളിൽ കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ഇവിടെ ചികിത്സ നൽകും. കെട്ടിടത്തിലേക്ക് സ്​റ്റുഡൻറ്​സ്​ ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ്, കോളജ് എൻ.എസ്​.എസ്​ യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിൽ 25 വീതം കട്ടിൽ, കിടക്ക, തലയണ എന്നിവ സൗജന്യമായി നൽകി. ഈ പരിപാടിയുടെ ഉദ്ഘാടനം ബൈത്തുൽ ഇസ്സ സുന്നി സൻെറർ സെക്രട്ടറി മുഹമ്മദ് അഹ്സനിയിൽനിന്ന് കിടക്കകളും തലയണകളും കട്ടിലുകളും മടവൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആബിദ, മടവൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്​പെക്ടർ എം.വി. ജനാർദനൻ, നോഡൽ ഓഫിസറും വി.ഇ.ഒയുമായ എൻ.എസ്​. ശ്രീലത എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കോളജ് പ്രിൻസിപ്പൽ പ്രഫ. എൻ. അബ്​ദുറാൻ, എസ്​.ഐ.പി കോഒാഡിനേറ്റർ വിപ്ലവദാസ്​, എൻ.എസ.്എസ്​ ഓഫിസർ എം.എ. സിദ്ദീഖ്, അസി. സെക്രട്ടറി സി.ടി. ജിഷ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story