Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 5:28 AM IST Updated On
date_range 24 July 2020 5:28 AM ISTബേപ്പൂർ മത്സ്യബന്ധന തുറമുഖം അടച്ചു
text_fieldsbookmark_border
ബേപ്പൂർ: മാറാട്, പൂണാർ വളപ്പ് പ്രദേശങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ബേപ്പൂർ മത്സ്യബന്ധന തുറമുഖവും ചാലിയം ഫിഷ് ലാൻഡിങ് സൻെററും അടച്ചു. ഈ മാസം നാലിന് ഫിഷിങ് ഹാർബറിൽ മത്സ്യം എടുക്കാൻ വന്ന ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഹാർബറിൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ബേപ്പൂർ ഫിഷിങ് ഹാർബറും, ചാലിയം ഫിഷ് ലാൻഡിങ് സൻെററും അടച്ചിടുന്നതിനായി ഹാർബർ നോഡൽ ഓഫിസർ, കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ബേപ്പൂർ മേഖലയിൽ മാറാട്, പൂണാർ വളപ്പ് എന്നിവിടങ്ങളിലായി രണ്ട് മീൻപിടിത്ത തൊഴിലാളികൾക്ക് കോവിഡ് സഥിരീകരിച്ചതിനെ തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൻെറ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. കണ്ടെയ്ൻമൻെറ് സോൺ ആയ ഡിവിഷൻ 49ൽ കർശന യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വ്യാപാരകേന്ദ്രങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് പ്രവർത്തിക്കണം. ഹാർബറിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കുന്നതിന് പൊലീസിനെയും സെക്യൂരിറ്റി വിഭാഗത്തെയും നിയോഗിക്കും. ട്രോളിങ് നിരോധനം കഴിയുന്നതോടെ യന്ത്രവത്കൃത ബോട്ടുകളിൽ മീൻ പിടിത്തത്തിനായി ബോട്ടുടമകൾ കൊണ്ടു വരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ്, കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉറപ്പുവരുത്തണം. ഇതിന് വിരുദ്ധമായി നേരത്തെ തന്നെ, തമിഴ്നാട്ടിലെ കുളച്ചൽ ഭാഗങ്ങളിലുള്ള മീൻപിടിത്തക്കാരെ കൊണ്ടുവന്ന് ബോട്ടുകളിൽ താമസിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം നിയമലംഘനങ്ങൾ ഗൗരവത്തോടെ കാണുമെന്നും, അവർക്കെതിരെ നടപടി സ്വീകരിക്കുവാൻ കലക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കോവിഡ് സ്ഥിരീകരിച്ച ഭാഗത്തെ നിരീക്ഷണ പട്ടികയിൽ ഉള്ളവടെ സ്രവ പരിശോധന ശനിയാഴ്ച മാറാട് ജിനരാജ് ദാസ് സ്കൂളിൽ രാവിലെ 10 മുതൽ നടത്തും. മെഡിക്കൽ ഓഫിസർ ഡോ. ദീപ അധ്യക്ഷയായ അടിയന്തര യോഗത്തിൽ ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് , പൊലീസ്-ഫിഷറീസ് ഡിപ്പാർട്ട്മൻെറ്, ഹാർബർ എൻജിനീയറിങ് വിഭാഗം, ആർ.ആർ. ടി കൺവീനർമാർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story