Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 5:29 AM IST Updated On
date_range 23 July 2020 5:29 AM ISTപാലത്തായി ഒാഡിയോ ക്ലിപ്: ഐ.ജി ശ്രീജിത്തിനെതിരെ അന്വേഷണമാവശ്യപ്പെട്ട് പരാതി
text_fieldsbookmark_border
കോഴിക്കോട്: പാലത്തായി പീഡന കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴി പുറത്തുവിട്ട ഐ.ജി ശ്രീജിത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ. സജിത്ത് കുമാർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ബാലിക മജിസ്ട്രേട്ടിനു മുമ്പാകെ നൽകിയ രഹസ്യമൊഴിയടക്കം ഓഡിയോ ക്ലിപ്പിൽ ഐ.ജി വെളിപ്പെടുത്തുന്നുണ്ട്. കരുതിക്കൂട്ടി പ്ലാൻചെയ്ത് തയാറാക്കിയ ഓഡിയോ ക്ലിപ്പാണെന്ന് സംശയിക്കുന്നു. ഇത് പുറത്തുവിട്ടതിൽ ഐ.ജിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തിൽ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണം -പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story