Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 5:29 AM IST Updated On
date_range 23 July 2020 5:29 AM ISTപരിശോധന നടത്തി
text_fieldsbookmark_border
ആയഞ്ചേരി: സമീപ പഞ്ചായത്തുകളിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവള്ളൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻെറ ഭാഗമായി തിരുവള്ളൂർ ടൗണിലും പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിലും ആരോഗ്യ വകുപ്പ് വ്യാപക . ടൗണിലെ വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തോടന്നൂരിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ശുചിത്വം പാലിക്കാത്തതിനാൽ അടച്ചുപൂട്ടി. കെ.എസ്.ഇ.ബി ഓഫിസ്, ബാങ്ക്, റേഷൻഷാപ്, പഴം-പച്ചക്കറി കടകൾ, മത്സ്യം, മാംസക്കടകൾ എന്നിവിടങ്ങളിൽ വേണ്ടത്ര ശുചിത്വവും സാമൂഹിക അകലവും പാലിക്കാത്തതിനാൽ മുന്നറിയിപ്പ് നൽകുകയും ബോധവത്കരണം നടത്തുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകൾക്കു നേരെ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. എൻ. ഉഷ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പകടർ പി. അനന്തകൃഷ്ണൻ, ജെ.എച്ച്.ഐമാരായ പ്രസാദ്, ചിഞ്ചു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story