Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 5:28 AM IST Updated On
date_range 22 July 2020 5:28 AM ISTകോവിഡിെൻറ മറവില്‍ സി.പി.എം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നു -പാറക്കല്‍ അബ്ദുല്ല
text_fieldsbookmark_border
കോവിഡിൻെറ മറവില്‍ സി.പി.എം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നു -പാറക്കല്‍ അബ്ദുല്ല കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവിൽ സി.പി.എം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഏറാമല, മണിയൂര്‍, നാദാപുരം തുടങ്ങിയ പഞ്ചായത്തുകളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെ ലക്ഷ്യംവെച്ച് നുണക്കഥകളാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. കാര്‍ത്തികപ്പള്ളിയില്‍ യുവാവിന് കോവിഡ് ബാധിച്ചതായ ആശങ്ക സംബന്ധിച്ച വിഷയത്തില്‍ ഇടപെട്ട മുസ്ലിംലീഗ് ഏറാമല പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.പി ജാഫറിനെതിരെ പ്രചാരണം നടന്നു. മണിയൂര്‍ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടും തനിക്കെതിരെ സി.പി.എം പ്രചാരണം നടത്തുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രതികരണവും താന്‍ നടത്തിയിട്ടില്ല. മണിയൂര്‍ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച സി.പി.എം നേതാവ് നിരവധി യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഇതാണ് പഞ്ചായത്ത് മുഴുവന്‍ കണ്ടെയിന്‍മൻെറ് സോണ്‍ ആയി പ്രഖ്യാപിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. കണ്ടെയിന്‍മൻെറ് കാരണം വ്യക്തമാക്കാതിരിക്കുകയും കോവിഡ് സ്ഥിരീകരിച്ച സി.പി.എം നേതാവിൻെറ സമ്പര്‍ക്ക പട്ടിക പുറത്തു വിടാതിരിക്കുകയും ചെയ്യുന്നത് യു.ഡി.എഫ് ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ശരിയെന്ന് തെളിയുകയാണെന്നും എം.എല്‍.എ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കെ. പ്രവീണ്‍കുമാര്‍, പി.പി ജാഫര്‍, കോട്ടയില്‍ രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story