Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാസ്​കും കൈയുറയുമില്ല;...

മാസ്​കും കൈയുറയുമില്ല; കച്ചവടങ്ങൾക്ക്​ പൂട്ട്​

text_fields
bookmark_border
വടകര: നഗരസഭ പരിധിയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. മാസ്ക് താഴ്ത്തിവെച്ചും കൈയുറകള്‍ ഉപയോഗിക്കാതെയുമാണ് പല വ്യാപാരികളും കച്ചവടം നടത്തുന്നതെന്ന് ക​െണ്ടത്തി. നഗരസഭ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിട്ടും മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. വടകര മാര്‍ക്കറ്റ് റോഡിലെ ഒ.വി.കെ. പച്ചക്കറി കട കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ചു. കടയുടെ ലൈസന്‍സ് റദ്ദ്​ ചെയ്യുന്ന നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യവിഭാഗം അറിയിച്ചു. സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച മൂരാട് പാലത്തിനു സമീപമുള്ള ന്യൂ ഫിഷ് മാര്‍ക്കറ്റിനെതിരെ നടപടി സ്വീകരിച്ചു. വിവിധ ഇടങ്ങളില്‍ അനധികൃതമായി കച്ചവടം നടത്തിയ മുസ്തഫ, പ്രകാശന്‍, നവാസ്, അഷ്റഫ്​ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഒരു മുന്നറിയിപ്പും കൂടാതെ പൂട്ടുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. മുഹമ്മദലി അഷ്റഫ് അറിയിച്ചു. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ബാബു, ജെ.എച്ച്.ഐമാരായ രാജേഷ് കുമാര്‍, ടി.പി. ബിജു, അധ്യാപകരായ ശ്രീജിത്ത്, രജീഷ് കുമാര്‍, മനോജ്, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. റേഷന്‍ കട താൽകാലികമായി അടപ്പിച്ചു വടകര: കോവിഡ് ജാഗ്രത കണക്കിലെടുത്ത് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോവണമെന്നു മുനിസിപ്പല്‍ ആരോഗ്യവിഭാഗം നിര്‍ദേശിച്ചതിനാല്‍ വടകര പുറങ്കരയിലെ 54ാം നമ്പര്‍ റേഷന്‍ കട താല്‍ക്കാലികമായി പ്രവര്‍ത്തിക്കുകയില്ലെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഇവിടെയുള്ള കാര്‍ഡുടമകള്‍ക്ക് തൊട്ടടുത്തുള്ള കൊയിലാണ്ടി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന 61ാം നമ്പര്‍ കടയില്‍ നിന്ന്​ റേഷന്‍ സാധനങ്ങള്‍ വാങ്ങാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story