Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTവൃക്ഷത്തൈകൾ വിതരണം ചെയ്തു
text_fieldsbookmark_border
രാമനാട്ടുകര: കോവിഡ് നിയന്ത്രണങ്ങൾ കാരണം പരിസ്ഥിതി ദിനത്തിൽ കൈമാറാൻ കഴിയാതിരുന്ന വൃക്ഷത്തൈകൾ ബദൽവഴിയിൽ വിതരണം ചെയ്തു. രാമനാട്ടുകരയിലെ റെമിനയും ഭർത്താവ് ബാബുവും ഒരുക്കിയ തൈകൾ ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ വാട്സ്ആപ് കൂട്ടായ്മയായ 'പള്ളിക്കൂടം' വഴിയാണ് വീടുകളിൽ എത്തിച്ചത്. ആബിദ് നാടകശ്ശേരിക്ക് വൃക്ഷത്തൈ നൽകി വാട്സ്ആപ് കൂട്ടായ്മയുടെ കോഒാഡിനേറ്റർ സുഷാന്ത് വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു. അസുഖ ബാധിതനായ ആബിദിനുള്ള സാമ്പത്തിക സഹായവും നൽകി. ലിജി, അനൂപ് അണ്ടിശ്ശേരി, കെ.വി. ദിനൂപ്, കെ. ഹാരിസ്, കോയ, പ്രജിത എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story