Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTകോംപിറ്റൻസി സെൻറർ പ്രവർത്തനമാരംഭിച്ചു
text_fieldsbookmark_border
കോംപിറ്റൻസി സൻെറർ പ്രവർത്തനമാരംഭിച്ചു ചാലിയം: ചാലിയപ്പാടം അൽഫൗസ് ജുമാ മസ്ജിദ് മഹല്ലിൻെറ കീഴിൽ സിജിയുമായി സഹകരിച്ച് ചാലിയം കോംപിറ്റൻസി സൻെറർ സി-സർക്കിളിന് തുടക്കംകുറിച്ചു. പഠിതാക്കളിൽ മത്സരക്ഷമതയുണ്ടാക്കി ആത്മവിശ്വാസത്തോടെ പരീക്ഷകളെഴുതുവാൻ പ്രാപ്തരാക്കുകയും സർക്കാർ ഉദ്യോഗങ്ങൾക്ക് പ്രാപ്തമാക്കുകയുമാണ് സി-സർക്കിളിൻെറ ഉദ്ദേശ്യം. സിജി രൂപകൽപന ചെയ്യുന്ന പാഠഭാഗങ്ങൾ വിദ്യാർഥികൾക്ക് വാട്സ്ആപ് ഗ്രൂപ്പിലൂടെ ഓൺലൈനായി അയച്ചുകൊടുക്കുകയും പഠനപ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുകയുമാണ് പ്രവർത്തനരീതി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ലൈബ്രേറിയൻ ഡോ. ടി.എ. അബ്ദുൽ അസീസ് ഓൺലൈൻ കോച്ചിങ്ങിൻെറ ഉദ്ഘാടനം നിർവഹിച്ചു. ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ എ. അബ്ദുറഹ്മാൻ, സംസ്ഥാന ബാലാവകാശ കമീഷൻ അംഗം അഡ്വ. നസീർ ചാലിയം, സിജി ചാലിയം ചാപ്റ്റർ പ്രസിഡൻറ് ടി.എച്ച്. അബ്ദുറഹ്മാൻ, കോംപിറ്റൻസി സൻെറർ രക്ഷാധികാരി ഇ.വി. അബ്ദുൽ വാഹിദ് മാസ്റ്റർ, സിജി സീനിയർ റിസോഴ്സ് പേഴ്സനും കൗൺസലിങ് സൈക്കോളജിസ്റ്റുമായ മുനീറ ചാലിയം, സിജി ജനറൽ സെക്രട്ടറി ഇസഡ്.എ. അഷ്റഫ്, സൻെറർ ഫോർ കോംപിറ്റൻസി ഡവലപ്മൻെറ് ഡയറക്ടർ കെ.എ. മുനീർ സൻെറർ കോ-ഓഡിനേറ്റർ യാസർ കൊട്ടലത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story