Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യ പ്രവർത്തകക്ക്...

ആരോഗ്യ പ്രവർത്തകക്ക് കോവിഡ്; പെരുമണ്ണ പഞ്ചായത്ത് കണ്ടെയ്​ൻമെൻറ്

text_fields
bookmark_border
ആരോഗ്യ പ്രവർത്തകക്ക് കോവിഡ്; പെരുമണ്ണ പഞ്ചായത്ത് കണ്ടെയ്​ൻമൻെറ് പന്തീരാങ്കാവ്: പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്​ൻമൻെറായി പ്രഖ്യാപിച്ചു. ശനിയാഴ്ച സാമ്പിൾ പരിശോധനയിലാണ് ആശ വർക്കർക്ക് കോവിഡ്​ പോസിറ്റിവ് ആയത്. ആരോഗ്യ പ്രവർത്തകക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമാവാത്തതും സമ്പർക്കപ്പട്ടികയിൽ നിരവധി പേരുള്ളതുമാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുഴുവനായി കണ്ടെയ്​ൻമൻെറ് സോണാക്കി ഉത്തരവിറക്കാൻ കാരണമായത്. സമീപ പഞ്ചായത്തായ പെരുവയലിലെ 11ാം വാർഡിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഉറവിടം വ്യക്തമാവാതെ ആരോഗ്യ പ്രവർത്തക പോസിറ്റിവായത് ആശങ്ക സൃഷ്​ടിച്ചിട്ടുണ്ട്. പാലിയേറ്റിവ് പരിചരണമടക്കം നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ ഈ ആരോഗ്യ പ്രവർത്തക പങ്കെടുത്തിരുന്നു. ഇവരുടെ സമ്പർക്കം കണ്ടെത്തി കൂടുതൽ പരിശോധനകൾ നടത്തുന്നത് വലിയ വെല്ലുവിളിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story