Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൃ​ക്ഷ​ത്തൈ​ വി​ത​ര​ണ...

വൃ​ക്ഷ​ത്തൈ​ വി​ത​ര​ണ പദ്ധതിക്ക്​ പുതുജീവൻ

text_fields
bookmark_border
രാ​മ​നാ​ട്ടു​ക​ര: ​കോവിഡ്​ സാഹചര്യത്തിൽ മുടങ്ങിപ്പോയ വൃ​ക്ഷ​ത്തൈ​ വി​ത​ര​ണപദ്ധതിക്ക്​ പുതുജീവൻ നൽകി വാ​ട്സ്​​ആ​പ​്​ കൂ​ട്ടാ​യ്മ​. രാ​മ​നാ​ട്ടു​ക​ര​യി​ലെ റെ​മി​ന​യും ഭ​ർ​ത്താ​വ് ബാ​ബു​വും കു​ട്ടി​ക​ളും തയാറാക്കിയ പദ്ധതിയാണ്​ ചേ​ലേ​മ്പ്ര നാ​രാ​യ​ണ​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ട്സ്​​ആ​പ് കൂ​ട്ടാ​യ്മ​യാ​യ പ​ള്ളി​ക്കൂ​ടം കൂ​ട്ടാ​യ്മ​യുടെ സഹാ​യത്തോടെ യാഥാർഥ്യമായത്​. കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ വീ​ടു​ക​ളി​ൽ മ​ഹാ​ഗ​ണി തൈ​ക​ൾ എ​ത്തി​ച്ചു​ന​ൽ​കുകയായിരുന്നു ഇവർ. ആ​ബി​ദ് നാ​ട​ക​ശ്ശേ​രി​ക്ക് വൃ​ക്ഷ​ത്തൈ ന​ൽ​കി വാ​ട്സ്​​ആ​പ്​ കൂ​ട്ടാ​യ്മ കോ​ഒാ​ഡി​നേ​റ്റ​ർ സു​ഷാ​ന്ത് വൃ​ക്ഷ​ത്തൈ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ലി​ജി, അ​നൂ​പ് അ​ണ്ടി​ശ്ശേ​രി, കെ.​വി. ദി​നൂ​പ്, കെ. ​ഹാ​രി​സ്, കോ​യ, പ്ര​ജി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story