Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്​വ്യാപനം:...

കോവിഡ്​വ്യാപനം: മദ്യശാലകളും അട​ക്കണം -കേരള മദ്യവിരുദ്ധ ജനകീയ മുന്നണി

text_fields
bookmark_border
-കോഴിക്കോട്​: സമ്പർക്കത്തിലൂടെയുള്ള കോവിഡ്​ വ്യാപന ഭീഷണി തടയാൻ മദ്യവിതരണ കേന്ദ്രങ്ങളും ഉടൻ അടച്ചുപൂട്ടണമെന്ന്​ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ഗൂഗ്​ൾ മീറ്റിങ്​ സർക്കാറിനോടാവശ്യപ്പെട്ടു. ബാർ,-ബീർ-വൈൻ പാർലറുകളും സർക്കാർ ഔട്ട്​ലറ്റുകളും കള്ളുഷാപ്പുകളും വഴിയുള്ള കോവിഡ്​ പകർച്ച സർക്കാർ ഒളിച്ചുവെക്കുകയാണെന്നും മുന്നണി ആരോപിച്ചു. മത്സ്യവിതരണവും മറ്റു​ നിത്യോപയോഗ സാധന വിപണനവും കർശനമായി തടയുന്നിടങ്ങളിൽ പോലും മദ്യവിതരണ ശാലകൾ അടക്കാത്തതി​ൻെറ കാരണം ദുരൂഹമാണെന്നും മുന്നണി നേതാക്കൾ കുറ്റപ്പെടുത്തി. ചെയർമാൻ ജോഷ്വാ മാർ ഇഗ്​നാത്തിയോസ്​ അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ്​ മുഴുത്തേറ്റ്​, ഇയ്യച്ചേരി കുഞ്ഞികൃഷ്​ണൻ, ഫാ. ജോൺ അരീക്കൽ, ഫാ. ടി.ജെ. ആൻറണി, ഉമർ ആലത്തൂർ, റവ. ഡോ. ടി.ടി. സക്കറിയ, ജോൺസൺ ഇടയാറന്മുള, പപ്പൻ കന്നാട്ടി, സുരേഷ്​ റിച്ചാർഡ്​, സി.സി. സാജൻ, എസ്​. കൃഷ്​ണൻ കുട്ടി, ഡോ. എഫ്​.എം. ലാസർ, ഡോ. സിറിയക്​ എന്നിവർ സംസാരിച്ചു. 'പ്രതിരോധ കൗമാരം പ്രക്ഷുബ്​ധ യൗവനം' എന്ന ബാനറിൽ 'ലിക്വ്​ർ ക്വിറ്റ്​ കേരള' ആവശ്യവുമായി മുഖ്യമന്ത്രിക്ക്​ നൽകാനുള്ള 10 ലക്ഷം വിദ്യാർഥി യുവജനങ്ങളുടെ ഭീമഹരജി ഒപ്പുശേഖരണം ആഗസ്​റ്റ്​ ഒമ്പതിന്​ ആരംഭിക്കും. ലോക ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച്​ വിദ്യാർഥി യുവജന കുടുംബിനിമാർക്കും മറ്റ്​ പൊതുജനങ്ങൾക്കുമായി നടത്തിയ ഉപന്യാസ മത്സരത്തിലെ മൂന്ന്​ സ്​ഥാനങ്ങൾ നേടിയ 12 വിജയികളെ പ്രഖ്യാപിച്ചു. ആഗസ്​റ്റ്​ ഒമ്പതിന്​ സമ്മാനദാനം നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story