Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTവയോധികയെ പീഡിപ്പിച്ച സംഭവം: തെളിവെടുപ്പ് തുടരുന്നു
text_fieldsbookmark_border
മുക്കം: ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിക്കുകയും ആഭരണങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിൽ തെളിവെടുപ്പ് തുടരുന്നു. മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്കൽ സ്വദേശി നമ്പില്ലത്ത് മുജീബ് റഹ്മാനെയാണ് രണ്ടാം തവണയും, മുത്തേരിയിൽ എത്തിച്ച് പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തിയത്. താമരശ്ശേരി കോടതിയിൽനിന്ന് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച രാവിലെ 11.30നോെടയാണ് പൊലീസ് പ്രതിയുമായി മുത്തേരി അങ്ങാടിയിലെത്തിയത്. വട്ടോളിപ്പറമ്പ് റോഡിലും ഓമശ്ശേരി റോഡിലും മൂന്നൂറ് മീറ്ററിലധികം ദൂരം പ്രതിയെക്കൊണ്ട്് പൊലീസ് തെളിവെടുപ്പ് നടത്തി. വട്ടോളിപ്പറമ്പ് വഴിയാണ് പ്രതി ഒാട്ടോറിക്ഷയിൽ എത്തിയത്. ഇതിനിടയിൽ മുത്താലം, ആർ.ഇ.സി റോഡിൽ പ്രഭാതസവാരി നടത്തുകയായിരുന്ന സ്ത്രീയെ ലക്ഷ്യമിെട്ടങ്കിലും ഇവർ ഓടി മറഞ്ഞതിനാൽ ശ്രമം വിഫലമായി. ഇതിന് ശേഷം ഓമശ്ശേരി റോഡിലേക്ക് ഓട്ടോറിക്ഷ തിരിച്ചു വിടുന്നത്. കുറച്ചകലെയെത്തിയപ്പോഴാണ് വയോധിക കൈ കാണിക്കുന്നതും ഓട്ടോറിക്ഷയിൽ കയറ്റിയതും. 200 മീറ്റർ ദൂരം സഞ്ചരിച്ചതിന് ശേഷം ഓട്ടോ കേടായെന്നും പറഞ്ഞ് പിറകിലേക്ക് വന്ന് വയോധികയുടെ തലക്കടിച്ച് കഴുത്ത് മുറുക്കി ബോധം കെടുത്തുകയായിരുന്നു. തെളിവെടുപ്പിനിടയിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പൊലീസിനോട് പ്രതി വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ, ഓരോ തെളിവുകളും ചൂണ്ടിക്കാണിക്കുമ്പോൾ മൗനിയായി. തുടർന്ന് നീലേശ്വരത്തെ പഴയ തറവാട് ലക്ഷ്യമാക്കി നീങ്ങി. ഒരാഴ്ച മുമ്പ് ഇതേ വീട്ടിൽ കഴിഞ്ഞിരുന്ന പാലക്കാട് കുഴൽമന്ദം സ്വദേശികളായ ചന്ദ്രശേേഖരനെയും സഹോദരി സൂര്യപ്രഭയെയും കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഇവരുമായി അടുത്ത ബന്ധം പുലർത്തിയതായും പലതവണ സന്ദർശിച്ചതായും മനസ്സിലാക്കിയിരുന്നു. സംഭവദിവസവും മുജീബ് റഹ്മാൻ വീട്ടിലെത്തിയിരുന്നു. ഇക്കാരണത്താലാണ് ഈ വീട്ടിലും തെളിവെടുപ്പ് നടത്തിയത്. പ്രതിയെ കൊണ്ടുവരുന്ന വിവരമറിഞ്ഞതോടെ നാട്ടുകാർ വീടുകളുടെ മുറ്റങ്ങളിലും, കവലകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുതന്നെ നിലയുറപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ട തെളിവെടുപ്പിനെ തുടർന്ന് കോഴിക്കോട് ചേവരമ്പലത്തേക്ക്് പുറപ്പെട്ടു. മുക്കം ഇൻസ്പക്ടർ ബി.കെ. സിജു, എസ്.ഐ കെ. സാജിദ്, എ.എസ്.ഐ വി.കെ റസാഖ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷഫീഖ് നീലിയാനിക്കൽ സിൻജിത്, സിനീഷ്, സുരേഷ്, അരുൺ ഏകരൂർ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story