Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്: സന്നദ്ധ...

കോവിഡ്: സന്നദ്ധ വളൻറിയർമാർ സുരക്ഷനിർദേശങ്ങൾ അവഗണിക്കരുത് -പാറക്കൽ അബ്​ദുല്ല

text_fields
bookmark_border
ആയഞ്ചേരി: കോവിഡ്​വ്യാപനം വേഗത്തിലായ സാഹചര്യത്തിൽ സന്നദ്ധ വളൻറിയർമാർ പൂർണമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടാവൂവെന്ന് കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്​ദുല്ല. ക്വാറൻറീൻ സൻെററുകളിൽ സഹായം എത്തിക്കുന്നവർ പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തണം. കോവിഡ് ദുരിത മുഖത്ത് ജാഗ്രതയോടെ സേവനരംഗത്തുള്ള വൈറ്റ്ഗാർഡ് വളൻറിയർമാർക്ക് കുറ്റ്യാടി മണ്ഡലം ബഹ്​റൈൻ കെ.എം.സി.സി നൽകുന്ന 101 പി.പി.ഇ കിറ്റുകൾ മണ്ഡലം വൈസ് ക്യാപ്റ്റൻ കെ.വി. തൻവീറിന്​ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ്​ എം.പി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഭാരവാഹികളായ കാസിം കോട്ടപ്പള്ളി, അശ്റഫ് വി.പി. പൂളക്കൂൽ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്​ എം.എം. മുഹമ്മദ്, വൈറ്റ്ഗാർഡ് ജില്ല ക്യാപ്റ്റൻ ഷഫീഖ് ചാലിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story