Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTതൂണേരിയിൽ റാപിഡ് ആൻറിജൻ പരിശോധനയിൽ എട്ടു പേരുടെ ഫലംകൂടി പോസിറ്റിവ്
text_fieldsbookmark_border
നാദാപുരം: തൂണേരി ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ റാപിഡ് ആൻറിജൻ പരിശോധനയിൽ എട്ടുപേർക്കു കൂടി പോസിറ്റിവ്. തൂണേരിയിൽ ആറുപേർക്കും നാദാപുരത്ത് രണ്ടു പേർക്കുമാണ് പോസിറ്റിവായത്. 101 പേരുടെ പരിശോധനയാണ് തൂണേരിയിൽ നടത്തിയത്. 40 നാദാപുരത്തും 61 തൂണേരിയിലും ആണ് പരിശോധന നടത്തിയത്. പോസിറ്റിവായവരിൽ ഗർഭിണിയടക്കമുള്ളവരുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരുടെയും ആരോഗ്യ പ്രവർത്തകരുടെയും പരിശോധനയാണ് നടത്തിയത്. തൂണേരിയിൽ ആൻറിജൻ പരിശോധന നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയ എടച്ചേരി ഗ്രാമപഞ്ചായത്തിലുള്ള 83 പേരുടെ ഫലവും നെഗറ്റിവാണ്. വളയത്ത് ആർ.ആർ.ടി അംഗത്തിൻെറ രോഗ ഉറവിടം കണ്ടെത്താനാവാത്തത് ആരോഗ്യവകുപ്പിനെ കുഴക്കുകയാണ്. പൊതുപ്രവർത്തകനായ ഇദ്ദേഹത്തിൻെറ സമ്പർക്കപ്പട്ടിക വിപുലമാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരുമായി ഇദ്ദേഹം അടുത്ത സമ്പർക്കം പുലർത്തിയിട്ടുണ്ട്. ആർ.ആർ.ടി അംഗമെന്ന നിലയിൽ സദാ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. ഒരുവിധ രോഗലക്ഷണവും പ്രകടമല്ലാത്ത ഇദ്ദേഹമടക്കമുള്ളവരെ സാമൂഹിക വ്യാപന സാധ്യത തിരിച്ചറിയാൻ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story