Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചീകരണം നടത്തിയ...

ശുചീകരണം നടത്തിയ സ്ഥലത്ത് മാലിന്യം തള്ളി

text_fields
bookmark_border
ബേപ്പൂർ: ശുചീകരണം നടത്തിയ റോഡരികിൽ മാലിന്യം തള്ളിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. മാത്തോട്ടം വനശ്രീ മതിലിനോടു ചേർന്ന റോഡരികിലാണ് ശനിയാഴ്ച രാത്രി ചാക്കിൽ നിറച്ച മാലിന്യം സാമൂഹികവിരുദ്ധർ തള്ളിയത്. രണ്ടു ദിവസം മുമ്പ്​ കോർപറേഷൻ ഹോമിയോ ഡിസ്പെൻസറിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായാണ് ഇവിടെ ശുചീകരണം നടത്തിയത്. ആരോഗ്യസുരക്ഷക്ക് ഭീഷണിയായ മാലിന്യവും ചപ്പുചവറുകളും കോർപറേഷൻ ഹെൽത്ത് ജീവനക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് നീക്കംചെയ്യുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്തിരുന്നു. ഇവിടെയാണ് വീണ്ടും മാലിന്യം തള്ളിയത്. പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസിലും കോർപറേഷൻ ഹെൽത്ത് വിഭാഗത്തിലും പരാതി നൽകാൻ ഒരുങ്ങുകയാണ്. മാലിന്യങ്ങളിൽനിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്തോട്ടം അങ്ങാടിയിൽതന്നെ പ്രവർത്തിക്കുന്ന ഫാസ്​റ്റ്​ഫുഡ് കടയിൽനിന്നുള്ളതാണെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story